Advertisment

കെഎംസിസി ബഹറിൻ വടകര മണ്ഡലം കമ്മിറ്റിയുടെ ഹെൽത്ത് ഈസ് വെൽത്ത് ക്യാമ്പയിന് ആവേശമായി എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡണ്ട്‌ പി.കെ നവാസ്‌

New Update
health is welth

മനാമ: കെഎംസിസി ബഹറിൻ വടകര മണ്ഡലം കമ്മിറ്റിയുടെ ഹെൽത്ത് ഈസ് വെൽത്‌ ക്യാമ്പയിൻ ഭാഗമായി സൽമാൻ സിറ്റിയിൽ നടന്ന ഹെൽത്ത്‌ കാംപിൽ എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡണ്ട്‌ പികെ നവാസിന്റെ സാനിധ്യം മെംബേർസിനു ആവേശം പകർന്നു. എല്ലാ ആഴ്ചയിലും രണ്ട്‌ ദിവസമായി നടത്തപ്പെടുന്ന പരിപാടി വെള്ളിയാഴ്ച രാവിലെ ബുദയ്യ സൽമാൻസിറ്റിയിൽ ലളിതമായ വ്യായാമവും നീന്തലും ഹെൽത്തി ഫുഡും വടകര മണ്ഡലം ലേഡീസ്‌ വിംഗ്‌ നടത്തുന്ന കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള നീന്തൽ പരിശീലനവും കൊണ്ട്‌  ശ്രദ്ധേയമായി.

Advertisment

health is welth-2

പരിപാടിയിൽ സംസ്ഥാന സെക്രട്ടറി അസ്‌ലം വടകര, സിദ്ദിഖ്‌ കണ്ണൂർ, ജില്ലാ സെക്രട്ടറി മുനീർ ഒഞ്ചിയം മലപ്പ്വാറം കെഎംസിസി ജില്ലാ നേതാക്കളായ ഉമർ, റിയാസ്‌ ഒമാനൂർ വടകര മണ്ഡലം പ്രസിഡണ്ട്‌ അഷ്ക്കർ വടകര, കൊയിലാണ്ടി മണ്ഡലം മുൻ പ്രസിഡണ്ട് ജെ.പി.കെ തിക്കോടി, ജനറൽ സെക്രട്ടറി ഷൗക്കത്തലി, വൈസ്‌ പ്ര്സിഡണ്ട്‌ ഹുസ്സൈൻ വടകര, ട്രഷറർ ഷൈജൽ, കൊയിലാണ്ടി മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷഹീർ മഹമൂദ്, വടകര സെക്രട്ടറിമാരായ ഹാഫിസ്‌ വള്ളിക്കാട്‌, ഫാസിൽ ഉമർ, ഫൈസൽ മടപ്പള്ളി, ലേഡീസ്‌ വിഗ്‌ ജനറൽ സെക്രട്ടറി വഹീദ ഹനീഫ്‌, സംസ്ഥാന സെക്രട്ടറി ഷാന ഹാഫിസ്‌, ജില്ലാ സെക്രട്ടറിമാരായ മുഫ്സിന ഫാസിൽ, ജസീല ഷഹീർ എന്നവരും പങ്കെടുത്തു.

- റിപ്പോര്‍ട്ട് സാദത്ത് കരിപ്പാക്കുളം

Advertisment