ബഹ്റൈനിൽ ഈദ് ദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ ബാഡ്മിന്റൺ

New Update
358a7c54-0594-49e8-b823-a0132fc51376

മനാമ: ബാഡ്മിൻ്റൺ പ്രേമികൾക്കായി അത്യന്ദം ആവേശകരമായ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ്  ഒരുക്കുന്നു. ജൂൺ 10 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന മത്സരങ്ങൾ ഖലീഫ സ്പോർട്സ് സിറ്റി ഇന്റർനാഷണൽ ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്നതാണ്. കുട്ടികൾക്കുള്ള മിക്സഡ് ഡബിൾസ് ആദ്യമായി നടത്തപ്പെടുകയാണ്.

Advertisment

9 വയസ്സ് മുതൽ 19 വയസ്സുവരെ കിട്ടുകൾക്ക് സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് കൂടാതെ മുതിർന്നവർക്ക് മെൻ ഡബിൾസ്, വുമൺ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിവയും പുതുതായി മോട്ടിവേഷൻ ഡബിൾസ് (2 കളിക്കാർക്ക് ടോട്ടൽ 175kg യിലധികം തൂക്കം) എന്ന മത്സരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു ജിസിസിയിലെ വിസയുള്ള ഏതൊരു പൗരനും അംഗമാകാവുന്നതാണ്.

ബാഡ്മിന്റൺ ഏഷ്യ റഫറി ഷാനിൽ അബ്ദുൽ റഹിം ടൂർണമെന്റ് നിയന്ത്രിക്കുന്നതാണ്. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത് എന്ന് ടൂർണമെന്റ് ഡയറക്ടർ ബിനോയ് വർഗ്ഗീസ് – (+973 3606 9968) അറിയിച്ചു. ജൂൺ 7 വരെ ചാംപ്യൻഷിപ്പിൽ രജിസ്റ്റർ ചെയ്യവന്നതാണ്. വിശദവിവരങ്ങൾക്ക് റഫറി ഷാനിൽ 37746468 / ടൂർണമെന്റ് മാനേജർ ജോബിൻ ജോൺ - 33723515 / BBSF-നാഷണൽ കോച്ച് അഹമ്മദ് 37032830 എന്നിവരെ ബന്ധപ്പെടുക.

Advertisment