/sathyam/media/media_files/2025/12/21/e69e120f-c551-4e34-831f-f67ac97e0abf-2025-12-21-13-53-34.jpg)
​മനാമ: ചേലക്കര നിയോജക മണ്ഡലം ബഹ്‌റൈനിലെ പ്രവാസി അസോസിയേഷനായ "നിള " ബഹ്‌റൈൻ അഞ്ചാമത് വാർഷികവും 54-ാം ബഹ്‌റൈൻ ദേശീയ ദിനാഘോഷവും വിപുലമായി സംഘടിപ്പിച്ചു.
മനാമ ബി.എം.സി ഹാളിൽ വെച്ച് നടന്ന ആഘോഷപരിപാടിയിൽ നാടിന്റെ തനിമ വിളിച്ചോതുന്ന "നിള" യോരം തട്ടുകട' പ്രത്യേക ആകർഷണമായിരുന്നു.
​ചടങ്ങിൽ ജനറൽ സെക്രട്ടറി റഷീദ് ആറ്റൂർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അബ്ദുള്ള ഒന്നാം മൈൽ അധ്യക്ഷത വഹിച്ച യോഗം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
​ആദരം, കലാവിരുന്ന്, തട്ടുകട വാർഷികത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന് തനി നാടൻ രുചികളുമായി ഒരുക്കിയ 'നിള യോരം തട്ടുകട' ആയിരുന്നു. കൂട്ടായ്മയുടെ സീനിയർ മെമ്പർ ഉമ്മർ ചുങ്ങോണത്ത് തട്ടുകടയുടെ ഉദ്ഘാടനം നിർവഹിച്ചു.
​തുടർന്ന്, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.
​ഈ വർഷത്തെ ആഘോഷപരിപാടിയിൽ വെച്ച് ബഹ്‌റൈൻ പ്രവാസത്തിൽ 30 വർഷം പൂർത്തിയാക്കിയ കൂട്ടായ്മയിലെ 12 അംഗങ്ങളെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.
ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് . നേടിയ ഡോ. ഷിഹാബിനെ നിള കൂട്ടായ്മയുടെ ഉപഹാരം നൽകി പ്രത്യേകമായി ആദരിച്ചു.
​പരിപാടികൾക്ക് ഷിബു ചെറുതുരുത്തി, മുഹമ്മദ് കുട്ടി പൂളക്കൽ, ബഷീർ കളത്തിൽ, സുലൈമാൻ ആറ്റൂർ, അസീസ് പള്ളം, അബൂബക്കർ വാഴലിപ്പാടം, അജിത്ത് ആറ്റൂർ, സാദിക് വെട്ടിക്കാട്ടിരി, ഹനീഫ ആറ്റൂർ, ഷിബു രാഘവൻ പഴയന്നൂർ, ജുനൈദ് വെട്ടിക്കാട്ടിരി, സിജിത്ത് ആറ്റൂർ, സതീഷ് പൈകുളം, അലി നെടുമ്പുര, അലി പൂളക്കൽ, ശറഫുദ്ധീൻ പുതുശേരി, ബഷീർ പുളിക്കൽ, മനോജ് കിള്ളിമംഗലം, ഗഫൂർ കുളപ്പുറത്ത്, ഇസ്മായിൽ പാറപ്പുറം, ബഷീർ ആലിക്കൽ, വഹാബ് ആലിക്കൽ, സുബൈർ, നൗഷാദ് പള്ളം, ഷമീർ വരവൂർ, ഖലീൽ വെട്ടിക്കാട്ടിരി, ബഷീർ, ഷമീർ, ജാബിർ വെട്ടിക്കാട്ടിരി, ഷിന്റോ തോന്നുർക്കര, ഷംസീന മുഹമ്മദ് കുട്ടി, ആരിഫ ഷമീർ, രഹന ജുനൈദ്, നസീറ ഹനീഫ, സബിത അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി. നിള കൂട്ടായ്മയുടെ അസീസ് ചുങ്കോണത്ത് നന്ദി പ്രകാശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us