ബഹ്‌റൈൻ കനോലി നിലമ്പൂർ ലേഡീസ് വിംഗ് മൈലാഞ്ചി രാവും അവാർഡ് ദാനവും സംഘടിപ്പിച്ചു

New Update
MAILANCHI RAAV BAHA

മനാമ: ബഹ്റൈൻ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ലേഡീസ് വിoഗിന്റെ നേതൃത്വത്തിൽ മൈലാഞ്ചി രാവും, പത്താം ക്ലാസ്സ്‌, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൂട്ടായ്മയിലെ കുട്ടികൾക്കുള്ള അവാർഡ് ദാനവും നടത്തി. ബിഎംസി ഹാളിൽ  വെച്ച് നടത്തിയ ചടങ്ങിന് ലേഡീസ് വിംഗ് സെക്രട്ടറി നീതുലക്ഷ്മി വിജേഷ് സ്വാഗതവും പ്രസിഡന്റ്‌ രേഷ്മ സുബിൻദാസ് അധ്യക്ഷതയും വഹിച്ചു.

Advertisment

മുഖ്യഥിതി ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉൽഘാടനം കർമ്മം നിർവഹിച്ചു. വീശിഷ്ട്ടാതിഥികളായ സാമൂഹികപ്രവർത്തക ഷെമിലി പി ജോൺ, എം എം എം ഇ കൺവീനർ ഷെറീൻ ഷൗക്കത്തലി, സോന ഗോൾഡ് എം ഡി ശ്രുതി വിവേക് എന്നിവരും കൂട്ടായ്മയുടെ സ്ഥാപക പ്രസിഡന്റ്‌  ഡോക്ടർ സലാം മമ്പാട്ടുമൂല, ആക്ടിംഗ് പ്രസിഡന്റ്‌ അദീബ് ഷരീഫ്, ജനറൽ സെക്രട്ടറി സുബിൻദാസ്, ട്രെഷറർ അനീസ് ബാബു ലേഡീസ് വിംഗ് ചീഫ് കോർഡിനേറ്റർ മെഹ്ജബിൻ സലീജ്, എന്റർടൈൻമെന്റ് സെക്രട്ടറി ജുമി മുജി ചടങ്ങിൽ ആശംസകൾ നേർന്നു.

ba9b8184-219f-42a9-beef-03ba968c687b

ഉന്നത വിജയം കരസ്ഥമാക്കിയ അഭിനവ് വട്ടക്കണ്ടൻ, റിയാൻ അഹമദ്,ജഹാന ഷെറിൻ,അശ്വിൻ സജീഷ് മാത്യു, ഹിബ ഫാത്തിമ എന്നിവർക്ക് കനോലി വിദ്യാരത്ന പുരസ്‌കാരം നൽകി ആദരിച്ചു. തുടർന്ന് കൂട്ടായ്മയിലെയും ലേഡീസ് വിംഗ്  അംഗങ്ങളുടെയും കുട്ടികളുടെയും ഒപ്പന, കോൽക്കളി, സംഗീത നൃത്ത കലാപരിപാടികളും അരങ്ങേറി.അമ്പിളി രാജേഷ്, മുബീന മൻഷീർ, സുഹ്‌റ മുഹമ്മദ്‌,ജംഷിദ കരിപ്പായി,നീതു രജീഷ് റജീന ഇബ്രാഹീം,ഷാമിയ സാജിദ്,സുഹ്‌റ മൊയ്‌ദീൻകുട്ടി,മുഹ്സിന കെ സി, ഷഫ യാഷിക്,ഷിംന അദീബ്,ഫർസാന നജീബ്, മിൻസിയ ആഷിഫ്,ഷിമ എബ്രഹാം,വൈഷ്ണവി ശരത്, റിയ, ജിയ സി എസ്, എക്സിക്യൂട്ടീവ് മെമ്പർമാരും പ്രോഗ്രാമിന് നേതൃത്വം നൽകി.വിജേഷ് ഉണ്ണിരാജൻ, അരുൺ കൃഷ്ണ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. റജീന ഇസ്മായിൽ അവതാരികയായി. ട്രെഷറർ ജസ്‌ന അലി നന്ദിയും പറഞ്ഞു

Advertisment