Advertisment

ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട വിനോദിനെ പാക്ട് അനുമോദിച്ചു

 തന്റെ കലാ സാംസ്‌കാരിക രംഗത്തെ വളർച്ചയിൽ പാക്ട് നൽകിയ പിന്തുണ വിലമതിക്കാനാവാത്ത ഒന്നാണെന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സതീഷ് സ്വാഗതം ആശംസിച്ചു.

New Update
bks

മനാമ: ബഹ്‌റൈൻ കേരളീയ സമാജം മെമ്പർഷിപ്പ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വിനോദ് അലിയത്തിനെ പാക്ട് അനുമോദിച്ചു. ബഹ്‌റൈനിലെ സാമൂഹ്യ കലാ -സാംസ്കാരിക മേഖലകളിൽ അഭിമാനകരമായ പ്രവർത്തനങ്ങളുമായി കഴിഞ്ഞ പതിനെട്ട് വർഷമായി പ്രവർത്തിക്കുന്ന പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററിന്റെ ( പാക്ട്) വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന വിനോദ് പാക്ട് നടത്തി വരുന്ന കലാ സാംസ്‌കാരിക പരിപാടികളുടെ മുഖമായിരുന്നു  എന്ന് പാക്ട് ഭാരവാഹികൾ പറഞ്ഞു.

 തന്റെ കലാ സാംസ്‌കാരിക രംഗത്തെ വളർച്ചയിൽ പാക്ട് നൽകിയ പിന്തുണ വിലമതിക്കാനാവാത്ത ഒന്നാണെന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സതീഷ് സ്വാഗതം ആശംസിച്ചു.

ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ,സജിത സതീഷ്, പാക്ട് ഭാരവാഹികളായ ശിവദാസ് നായർ, ദീപക് വിജയൻ, മൂർത്തി നൂറണി പദ്മനാഭൻ, അനിൽകുമാർ പുത്തൻപുര , അനിൽ മാരാർ, കെ. ടി രമേശ്‌, സൽമാനുൽ ഫാരിസ്, സുഭാഷ് മേനോൻ, ഉഷ സുരേഷ്, പ്രീത രമേശ്‌, മിനി പ്രമിലാഷ്, രമ്യ ഗോപകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു,.ട്രഷറർ രാംദാസ് നായർ നന്ദി പ്രകാശിപ്പിച്ചു.

Advertisment