/sathyam/media/media_files/2025/10/27/onam-nilav-2025-10-27-15-28-33.jpg)
ബഹ്റൈൻ : ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഈ വർഷത്തെ ഓണാഘോഷവും 40 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന മലപ്പുറം ജില്ലക്കാരായ ഇപ്പോൾ ബഹ്റൈനിൽ ഉള്ള മുതിർന്ന പ്രവാസികളെ ആദരിക്കുന്ന ചടങ്ങും 31 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ മനാമ കെ- സിറ്റി ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.
പ്രസ്തുത പരിപാടിയിലേക്ക് എല്ലാ ഗ്രൂപ്പ് അംഗങ്ങളെയും മലപ്പുറം ജില്ലക്കാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികളായ രക്ഷാധികാരി ബഷീർ അമ്പലായി, ആക്ടിംഗ് പ്രസഡൻ്റ് റംഷാദ് അയിലക്കാട് , ജനറൽ സെക്രടറി ഷമീർ പൊട്ടച്ചോല , പ്രോഗ്രാം കൺവീനർ കാസിം പാടത്തകായിൽ എന്നിവർ അറിയിച്ചു.
40 വർഷമായി പ്രവാസം നയിക്കുന്ന നിലവിൽ ബഹ്റൈനിൽ പ്രവാസികൾ ആയിട്ടുള്ള മലപ്പുറം ജില്ലക്കാർ ഉണ്ടെങ്കിൽ 34135124 എന്ന വാട്സപ്പ് നമ്പറിൽ 24-10-2025 നു മുന്നേ ബന്ധപ്പെടേണ്ടതാണ് എന്നും ബിഎംഡിഎഫ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us