/sathyam/media/media_files/2025/06/03/lIn0fHFHgCv35kkyXaG1.jpg)
മനാമ: ബഹ്റൈൻ നിവാസികളായ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ ജനകീയ കൂട്ടായ്മയായ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ലോഗോ പ്രകാശനം നടത്തി. ഉമ്മുൽ ഹസം കിംസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കൂട്ടായ്മയുടെ രക്ഷാധികാരിയും സീനിയർ അംഗവുമായ മുഹമ്മദലി കെ.ട്ടി (ദാർ അല് ശിഫ) യാണ് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചത്.
കൂട്ടായ്മയുടെ രക്ഷാധികാരി ബഷീർ അമ്പലായി ബഹറൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറത്തിന് വേണ്ടി ലോഗോ തയ്യാറാക്കിയ ഫസലുൾ ഹഖിനെ ( ഫസൽ ഭായ്) അമ്പലായി റിയൽ എസ്റ്റേറ്റ് സ്പോൺസർ ചെയ്ത സമ്മാനം നൽകി വേദിയിൽ അനുമോദിച്ചു. കൂട്ടായ്മയുടെ രക്ഷാധികാരി എൻ.കെ. മുഹമ്മദലി മലപ്പുറം ആശംസകൾ നേർന്നു സംസാരിച്ചു.
ബഹറൈനിലെ സാമൂഹിക,വിദ്യാഭ്യാസ, സാംസ്കാരിക, രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ പ്രസിഡണ്ട് സലാം മമ്പാട്ടുമൂല അധ്യക്ഷനായി.ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല സ്വാഗതവും ട്രഷറർ അലി അഷറഫ് നന്ദിയും പ്രകാശിപ്പിച്ചു. ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി , മറ്റു ഭാരവാഹികളായ മുനീർ ഒരവക്കോട്ടിൽ, രാജേഷ് വി കേ, ഷബീർ മുക്കൻ, സകരിയ്യ തുടങ്ങിയവർ നേതൃത്വം നൽകി.
ഭാരവാഹികളായ അഷറഫ് കുന്നത്ത് പറമ്പിൽ,ജഷീർ ചങ്ങരംകുളം, വാഹിദ് ബിയ്യത്തിൽ,റസാഖ് പൊന്നാനി,രഘുനാഥ്,ഇസ്സുദ്ദീൻ പാലത്തിങ്ങൽ, പി. മുജീബ്റഹ്മാൻ പുറത്തൂർ,മുജീബ് പൊന്നാനി, ബഷീർ തറമ്മൽ,സാജിദ് കരുളായി, ഫിറോസ് വെളിയങ്കോട്, ആബിദ് താനാളൂർ, മനു തറയത്ത്, രജീഷ് ആർ പി,ബാബു എം. കേ , മഹ്‌റൂഫ് അലി, റഷീദ്,ബക്കർ , മമ്മുകുട്ടി, ജോമോൻ, തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.