മനാമ: ബഹ്റൈൻ മലപ്പുറം ജില്ല ഫോറം ബി.എം.ഡി.എഫ്ജനറൽ ബോഡി മീറ്റിങ് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് മനാമ 'കെ. സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. ബി.എം.ഡി.എഫുമായി സഹകരിക്കാൻ തയ്യാറുള്ള മലപ്പുറം ജില്ലയിലെ മുഴുവൻ പ്രവാസികളും ചടങ്ങിൽ പങ്കെടുക്കണം
പ്രസ്തുത മീറ്റിംഗിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുമെന്നും നിലവിലെ അഡ്ഹോക്ക് കമ്മറ്റി ചെയർമാൻ. ബഷീർ അമ്പലായി, ജനറൽ കൺവീനർ ഷമീർ പൊട്ടചോല എന്നിവർ അറിയിച്ചു. ബഹ്റൈനിലെ മലപ്പുറം ജില്ലയിലെ എല്ലാവരും കൃത്യസമയത്ത് പരിപാടിയിൽ പങ്കെടുക്കണമെന്നും വിശദ വിവരങ്ങൾക്കായി 33748156 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും നിലവിലെ ഭാരവാഹികൾ ആഭ്യർത്ഥിച്ചു