ബഹ്റൈൻ മലയാളീഫോറം കാവ്യനാദം നോവലിസ്റ്റ് നാസർ മുതുകാട് ഉദ്ഘാടനം ചെയ്തു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
402fa0b9-e962-4829-80f7-9c2a67cd228a

മനാമ : ബഹ്റൈൻ മലയാളീഫോറം കാവ്യനാദം സംഘടിപ്പിച്ചു. മലയാളകവിതയിലെ ചൊൽക്കവിതകളിലൂടെഎന്നവിഷയത്തിൽ നോവലിസ്റ്റ് നാസർ മുതുകാട് സംസാരിച്ചു. ബഹ്റൈനിലെ ഒട്ടേറെ കാവ്യ സ്നേഹികൾ അണിനിരന്ന പരിപാടിയിൽ ബിഎംഎഫ് പ്രസിഡൻ്റ് ദീപ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 

Advertisment

84e7f9af-2320-4366-8c56-865d48688620

സജിത്ത് വെള്ളിക്കുളങ്ങര സ്വാഗതവും ആഷാ രാജീവ് നന്ദിയും പ്രകടിപ്പിച്ചു. സാമൂഹ്യരംഗത്തെ പ്രമുഖരായ ബാബു കുഞ്ഞിരാമൻ,ബഷീർ അമ്പലായി , ദീപക് മേനോൻ, ടോസ്റ്റ് മാസ്റ്റർവിശ്വനാഥൻ, ഗഫൂർ കൈപ്പമംഗലം, അനിൽ കെ ബി, അശോക് ശ്രീശൈലം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബഹ്റൈനിലെ കവികളായ ആദർശ് മാധവൻകുട്ടി, ഹേമലത വിശ്വംഭരൻ, രമ്യ മിത്രപുരം, റോയി പൂച്ചേരിൽ, യഹിയ , ദീപ ജയചന്ദ്രൻ, ആഷാ രാജീവ് എന്നിവർ തങ്ങളുടെ സ്വന്തം കവിതകൾ അവതരിപ്പിച്ചു. 

ab829b97-ae37-4360-9969-ff9142b7658f

അജയഘോഷ്, ഹരി കിടങ്ങൂർ, റെജി ജോയി, ദിനേശ് ചോമ്പാല, അഭിരാമി, വിശ്വസുകേഷ്, അബ്ദുൾ സലാം എന്നിവർ. മലയാളത്തിലെ പ്രമുഖ കവികളുടെ കവിതകൾ അവതരിപ്പിച്ചു. ഇടശ്ശേരിയുടെ പുതപ്പാട്ടിൻ്റെ ചൊല്ലാവിഷ്ക്കാരം ഏറെ ശ്രദ്ധേയമായി. സാഹിത്യ പ്രേമികളുടെ സാന്നിദ്ധ്യത്താൽ സജീവമായ കാവ്യനാദം ബബിനാ സുനിൽ, നിയന്ത്രിച്ചു.