ബഹ്റൈൻ മലയാളി ബിസിനസ് ഫോറം വിമാന ദുരന്തത്തിൽ അനുശോചിച്ചു

New Update
BMFS HJGKHG

മനാമ: ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം നാടിനെ നടുക്കിയ
അഹമ്മദാബാദ്  വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ സഹോദരി സഹോദരങ്ങൾക്കും കുട്ടികൾക്കും പ്രാർത്ഥനയോടെ ദുഖം രേഖപ്പെടുത്തി ബി.എം. ബി.എഫ് ഭരണസമിതി അനുശോചിച്ചു.

Advertisment

രാജ്യത്തെ  കണ്ണീരിലാഴ്ത്തിയ  അഹമ്മദാബാദിൽ നടന്ന വലിയ വിമാന ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്ക്  ആദരാഞ്ജലികൾ  അർപ്പിച്ചു.

കുടുംബത്തിന്റെയും രാജ്യത്തെയും ഞെട്ടിച്ച  ദുഃഖത്തിൽ പങ്കുചേരുന്നതായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി

പ്രവാസ മേഖലയിൽ കുറ്റമറ്റ വിമാനങ്ങൾ സുരക്ഷിതമായ യാത്രക്ക് ഒരുക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.