ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ 'ഹെൽപ്പ് & ഡ്രിങ് 2025' ന് തുടക്കമായി; 11ാംവർഷത്തിലേക്ക് കടക്കുന്ന ഈ പദ്ധതിക്ക് സജീവ പങ്കാളിത്തം

New Update
Bahrain Malayali Business Forum

മനാമ: ബഹ്‌റൈനിലെ കടുത്ത ഉഷ്ണവും വേനൽക്കാറ്റും സഹിക്കേണ്ടി വരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സഹായവും പരിപാലനവും നൽകുന്നതിനായി കഴിഞ്ഞ 10 വർഷമായി ബി.എം. ബി.എഫ് നടത്തുന്ന ഹെൽപ്പ് & ഡ്രിങ് പദ്ധതിക്ക് തുടക്കമായി. 11ാംവർഷത്തിലേക്ക് കടക്കുന്ന ഈ പദ്ധതി  3 മാസം നീണ്ടുനിൽക്കും. 

Advertisment

പരിപാടി വിവിധ മന്ത്രാലയങ്ങളുടെയും  വേധിയായിമാറി അതിഥികളുടെ സാന്നിധ്യം ചടങ്ങിന് ഏറെ മഹത്വം കൂട്ടി. യൂസുഫ് യാകൂബ് ലോറി — ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ & ഫോളോ-അപ്പ് വിഭാഗം തലവൻ  ഉത്ഘാടനം നിർവഹിച്ചു. അഹമ്മദ് അകീൽ ഫഖീഹി — വൈസ് പ്രസിഡന്റ്, ലേബർ റിലേഷൻസ്, ബഹ്‌റൈൻ ഫ്രീ ലേബർ യൂണിയൻ ഫെഡറേഷൻ. സാറ അൽ നായ്മി  വൈസ് പ്രസിഡന്റ്, ഒക്ക്യുപേഷണൽ ഹെൽത്ത് & സേഫ്റ്റി, ബഹ്‌റൈൻ ഫ്രീ ലേബർ യൂണിയൻ ഫെഡറേഷൻ   ലേബർമന്ത്രാലയത്തിലെയും ഹെൽത്തിലെയും പ്രതിനിധികൾ

Bahrain Malayali Business Forum 14

ആന്റണി  പൗലോസ് കോർഡിനേറ്റർടുഗെദർ - വി കെയർ , സ്മിത മാത്യു  പ്രസിഡന്റ്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സെമീർ പോട്ടോച്ചോല ഡയറക്ടർ ദാർ അൽ ഷിഫ വിവിധ സംഘടനാ മാധ്യമ ഭാരവാഹികളായ അബ്രഹാം ജോൺ , പ്രദീപ് പുറവങ്കര,  ജ്യോതി മേനോൻ, മുസ്സഹാജി, മൊയ്തീൻ പയ്യോളി രാജീവ്  നെജീബ്, സത്യൻ പേരാമ്പ്ര, അൻവർ കണ്ണൂർ, ഖയിസ് കണ്ണൂർ നുബിൻ അൻസാരി സെലിം മമ്പ്ര സൈനൽ നൗഷാദ് പൂനൂർ,  കാസിംപാടത്തെ കായിൽ,  അൻവർ ശൂരനാട്,  ഹുസ്സയിൻ വയനാട് ഇടത്തോടി ഭാസ്കരൻ എ.സി.എ ബക്കർ സിബാർക്കോ മാനോജ്മെൻ്റ്,  ഫിലിപ്പീൻ കമ്മ്യൂണിറ്റി, നേപ്പാൾ കമ്മ്യൂണിറ്റി സ്ഥാപന ഉടമകൾ ബി.എം. ബി.എഫ് യുവജന വിഭാഗം  ബഹ്റൈനിലെ വിദേശി സ്വദേശി സംഘടനാ പ്രതിനിധികൾ ബി.കെ.എസ്.എഫ് & ബി.എം. ബി.എഫ് വളണ്ടിയർ ടീം  പരിപാടിയെ വിജയകരമാക്കുന്നതിൽ നിറഞ്ഞ പങ്കാളികളായി പരിപാടിയുടെ വലിയ വിജയമായി

മെഡിക്കൽ ചെക്ക് അപ്പ്, ആരോഗ്യ അവബോധ പരിപാടികൾ, ഭക്ഷണവും കുടിവെള്ളവും വിതരണവും, ഊർജ്ജപാനീയങ്ങളും ഉൾപ്പെടുത്തിയ സഹായങ്ങൾ എല്ലാം വിജയകരമായി നടത്തുവാൻ സഹായകരമായി സമൂഹ ക്ഷേമത്തിനായി  എല്ലാവരുടെയും സഹകരണവും സമർപ്പണവും  അതിമൂല്യമായി എക്കാലത്തും കരുതുന്നതായി ബി.എം. ബി.എഫ് ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.

Bahrain Malayali Business Forum15

ആദ്യമായി ഇത്തരം പദ്ധതി തൊഴിലാളികൾക്ക് നടപ്പിൽവരുത്തിയ ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന് എല്ലാ അഭിനന്ദനങ്ങളും നൽകുന്നതായി ചടങ്ങിൽ വിശിഷ്ട അതിഥികൾ അറിയിച്ചു ഭാവിയിലും ഒരുമിച്ച് ഇതുപോലെ പ്രവർത്തിക്കാൻ നമുക്ക് കഴിയട്ടെ എന്നും ആശംസിച്ചു.

ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് 2025 ലെ പ്രവർത്തനങ്ങളിൽ ഭാഗമാകാനായതിൽ ഏറെ സന്തോഷമുണ്ടന്നും മറ്റു സംഘടനകളും ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രചോധനമായതിലും മന്ത്രാലയ പ്രതിനിധികൾ ആശംസിച്ചു.

Bahrain Malayali Business Forum16

പദ്ധതിയിൽ ഉടനീളം നൽകി വരുന്ന സഹകരണത്തിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നതായി ഫോറം അറിയിച്ചു. ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സ്വാഗതം ചെയ്ത ചടങ്ങിൽ ചാരിറ്റി കൺവീനർ സുബൈർ കണ്ണൂർ നന്ദി പറഞ്ഞു.