ബഹ്‌റൈൻ മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 3 വരെ

New Update
muharab malayali samajam

ബഹ്‌റൈൻ:  ഈ വർഷത്തെ മുഹറഖ് മലയാളി സമാജം ഓണാഘോഷം അഹ്‌ലൻ പൊന്നോണം 2025 വിവിധ പരിപാടികളോട് കൂടി ആഘോഷിക്കും, സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ 3 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന രീതിയിലാണ് ഇത്തവണ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത് എന്ന് പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ ട്രഷറർ ശിവശങ്കർ എന്നിവർ അറിയിച്ചു,

Advertisment

ഓണ സദ്യ, തിരുവാതിര മത്സരം, ഓണപ്പാട്ട് മത്സരം,പായസ മത്സരം, നാടൻ പാട്ടുകൾ തുടങ്ങി വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും, മുഹറഖ് സയ്യാനി ഹാൾ,ലുലു ഹൈപ്പർ മാർക്കറ്റ്, മുഹറഖ് മലയാളി സമാജം ഓഫീസ് തുടങ്ങി വിത്യസ്ത വേദികളിൽ ആണ് പരിപാടികൾ അരങ്ങേറുക, കൂടുതൽ വിവരങ്ങൾക്ക് 35397102,33874100 എന്നി നമ്പരുകളിൽ ബന്ധപ്പെടുക

Advertisment