ബഹ്‌റൈൻ മുഹറഖ് മലയാളി സമാജം ഓർത്തോ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

New Update
7d7b5e3c-b4e4-4025-bd11-08ab8ec37e07

ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം കിംസ് മെഡിക്കൽ സെന്റർ മുഹറഖ് സഹകരണത്തോടെ നടത്തിയ സൗജന്യ ഓർത്തോ മെഡിക്കൽ ക്യാമ്പ് സമാപിച്ചു, രണ്ടാഴ്ച നീണ്ടു നിൽക്കുന്ന രീതിയിൽ ആയിരുന്നു ക്യാമ്പ് നടത്തിയത്. നിരവധിപേർ സൗജന്യ ഡോക്ടർ സേവനം പ്രയോജനപ്പെടുത്തി,കിംസ് ഹെൽത്തിൽ പുതിയതായി ചാർജ് എടുത്ത ഓർത്തോപീഡിയ ഡോ. ഗോകുൽ വിനോദ് ആയിരുന്നു ക്യാമ്പിൽ പരിശോധന നടത്തിയത്.

Advertisment

മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ ഡോക്ടറേ സമാപന ദിവസം മുമെന്റോ നൽകി ആദരിക്കുകയും ഡോക്ടറും കിംസ് മാനേജമെന്റും നൽകിയ സേവനത്തെ നന്ദി പറയുകയും ചെയ്തു. പ്രസിഡന്റ് അനസ് റഹീം, ട്രഷറർ ശിവശങ്കർ, വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, ജോ. സെക്രട്ടറി മുബീന,ജോ. ട്രഷറർ ഗോകുൽ കൃഷ്ണൻ,സ്പോർട്സ് വിംഗ് കൺവീനർ മൊയ്തീ ടി എം സി എന്നിവർ പങ്കെടുത്തു.

Advertisment