ബഹ്‌റൈൻ : പി സി ഡബ്ലിയു എഫ് ബഹ്‌റൈൻ കമ്മിറ്റി പ്രസിഡന്റ് പുത്തൻ വീട്ടിൽ ഇളയേടത്ത് മുഹമ്മദ് എന്ന മുഹമ്മദ് മാറഞ്ചേരി (56) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ബഹ്റൈനിൽവച്ചാണ് മരണം സംഭവിച്ചത് . പരേതനായ അബ്ദു കാഞ്ഞിരപറമ്പിലിന്റെയും പരേതയായ ഫാത്തിമയുടേയും മകനാണ് മുഹമ്മദ് മാറഞ്ചേരി. പരേതൻ ബഹ്‌റൈൻ മനാമയിലെ ഒരു സഥാപനത്തിലെ മാനേജിങ് ഡയറക്ടർ ആയിരുന്നു.
ഭാര്യ: സെമിത മക്കൾ: അബാദ് മുഹമ്മദ്, ഫായിസ് മുഹമ്മദ്, ഫാത്തിമ മുഹമ്മദ്.