ബഹ്റൈൻ തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ ഭരണസമിതി നിലവിൽ വന്നു

New Update
WhatsApp Image 2026-02-05 at 2.32.59 PM

മനാമ:  തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ, ബഹ്റൈൻ,  2026-27 വർഷത്തേക്കുള്ള നിർവാഹക സമിതിയെ തിരഞ്ഞെടുക്കാനുള്ള വാർഷിക പൊതുയോഗം മനാമ എമിറേറ്റ്സ് ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് വി.പി. ശംസുദ്ധീൻ അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി നവാസ് സ്വാഗതം പറയുകയും ട്രഷറർ അഫ്സൽ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. 

Advertisment

ജീവകാരുണ്യ പ്രവർത്തനവും അതോടനുബന്ധിച്ചുള്ള ദാനധർമങ്ങളും ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും അത് പാവപ്പെട്ടവരോടുള്ള ഔദാര്യമല്ല, മറിച്ച്, അവരുടെ അവകാശമാണെന്ന് തൻ്റെ ഉദ്ബോധന പ്രഭാഷണത്തിൽ ഉസ്താദ് സജ്ജാദ് ബിൻ അബ്ദു റസാഖ് സദസ്സിനെ ഓർമിപ്പിച്ചു. 

സാദിഖ്‌, ജാവേദ്, മിഥിലാജ്, ഫിറോസ് മാഹീ, ഫിറോസ് വി. ക്കെ, എന്നിവർ പരിപാടികൾ ക്ക് നേതൃത്വം നൽകി. പുതുതായി പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത ഫിറോസ് മാഹി കൂട്ടായ്മയുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാവരുടെയും അകമഴിഞ്ഞ സഹായം അഭ്യർത്ഥിച്ചു, റാഷിദ്, നൗഷാദ് ഖാലിദ്, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു, നസീബ് ആശംസ പ്രസംഗം നടത്തി, റയീസ് മുഹമ്മദ്‌ നന്ദി പറഞ്ഞു.

Advertisment