ബഹ്റൈൻ വടകര സഹൃദയ വേദി "സൗഹൃദം 2025”

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
baharin vadakara cfhc

മനാമ: ബഹ്റൈനിലെ വടകര താലൂക്കിലെ പ്രവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ 2025-27 ലെ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങ് "സൗഹൃദം 2025" ജൂൺ 12 വ്യാഴാഴ്ച രാത്രി 7 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ  നടക്കും. 

Advertisment

  
ഓറ ആർട്സിൻ്റെ ബാനറിൽ നടക്കുന്ന പ്രസ്തുത പരിപാടിയിൽ കുറ്റ്യാടി എം. എൽ. എ ശ്രീ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയിൽ പ്രശസ്ത ഗ്രന്ഥകാരനും, ചരിത്ര ഗവേഷകനുമായ ശ്രീ ഹരീന്ദ്രൻ മാസ്റ്റർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.


കേരളത്തിലെ അറിയപ്പെടുന്ന പെർഫോമിങ് ആർട്ടിസ്റ്റ് ആയ ഹസീബ് പൂനൂർ (മോഹൻലാൽ ഫെയിം) നയിക്കുന്ന കലാ പ്രകടനത്തോടൊപ്പം സഹൃദയ വേദിയുടെ കലാകാരന്മാരുടെയും, കലാകാരികളുടേയും, കുട്ടികളുടയും വിവിധ കലാ പ്രകടനങ്ങളും ആസ്വാദ്യകരമായിരിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് 6.30 മുതൽ ഹാളിൽ പ്രവേശനമുണ്ടാവുന്നതാണ്.

അംഗങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതിക്കും, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, കലാ, സാംസ്കാരിക, കായിക പ്രവർത്തനങ്ങൾക്കും പുറമേ സഹൃദയ വേദിയുടെ അംഗങ്ങൾക്കായുള്ള വിവിധ ക്ഷേമ പദ്ധതികളും  സമീപ ഭാവിയിൽ തന്നെ  ആവിഷ്ക്കരിച്ച് നടപ്പാക്കാൻ സംഘടനയ്ക്ക് പദ്ധതിയുണ്ടെന്ന് പത്ര സമ്മേളനത്തിർ പങ്കെടുത്ത  പ്രതിനിധികൾ അറിയിച്ചു.

 

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ ആയി ബഹ്‌റൈനിൽ വ്യത്യസ്തവും, ഗൃഹാതുരത ഉണർത്തുന്നതുമായ നാടൻ കലാരൂപങ്ങൾ വളരെ തനിമയോടെയും, കൃത്യതയോടും കൂടി അവതരിപ്പിച്ചുകൊണ്ട് ബഹ്‌റൈൻ പൊതുസമൂഹത്തിൻ്റെ പ്രശംസ പിടിച്ചു പറ്റിയ വടകര സഹൃദയ വേദി തുടർന്നുള്ള വർഷങ്ങളിലും ഒട്ടനവധി കലാ സാംസ്കാരിക പരിപാടികൾ ആസൂത്രണം ചെയ്യുന്നതായും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

 

"സൗഹൃദം 2025” ൻ്റെ വേദിയിൽ വച്ച് ബഹ്‌റൈനിലെ സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യങ്ങളായ വ്യക്തികളെ സംഘടന ആദരിക്കും.

വടകര സഹൃദയ വേദിയിൽ അംഗത്വം സ്വീകരിക്കാൻ താല്പര്യപ്പെടുന്നവർ സംഘടനയുടെ മെമ്പർഷിപ്പ് സെക്രട്ടറി അജേഷ് നെ 66916711 എന്ന നമ്പറിൽ ബന്ധപ്പെടാനും ഭാരവാഹികൾ ആവശ്യപ്പെട്ടു.