Advertisment

ബഹ്റൈൻ വോയ്സ് ഓഫ് മാമ്പ ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു

New Update
manba baharin

മനാമ: മുഹറഖ് അൽ ഒസ്റ റസ്റ്റാറൻ്റ് Hall ൽ ചേർന്ന വോയ്സ് ഓഫ് മാമ്പ ബഹ്റൈൻ ചാപ്റ്ററിൻ്റെ ഇഫ്താർ സംഗമത്തിലും, ജനറൽ ബോഡി യോഗത്തിലും നിരവധി പേർ പങ്കെടുത്തു.

Advertisment

സിറാജ് (റിയാ ട്രാവൽസ്) അബ്ദുൾ ഖാദർ കേളോത്ത്, ഹാരിസ് വി സി , നൗഫൽ ചെട്ടിയാരത്ത്, നവാസ് കെ സി , ഇഖ്ബാൽ ചെട്ടിയാരത്ത്, ഷറഫുദ്ധീൻ തൈവളപ്പിൽ, എന്നിവരെ എക്സ്ക്യുട്ടീവ് അംഗങ്ങളായി യോഗം തെരഞ്ഞെടുത്തു.


കണ്ണൂർ ജില്ലയിലെ മാമ്പ പ്രദേശത്തെ കൂട്ടായ്മയായ വോയ്സ് ഓഫ് മാമ്പ ബഹ്റൈനിലെയും നാട്ടിലെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.   ഒട്ടനവധി അംഗങ്ങളുള്ള വോയ്സ് ഓഫ് മാമ്പ ബഹ്റൈനിലെ മലയാളി കൂട്ടായ്മക്കിടയിലും അറിയപ്പെടുന്നു..

അതിൻ്റെ സ്പോർട്ട് വിങ്ങായ മാമ്പ  ചാലഞ്ചേഴ്സ്, ബഹ്റൈനിലെ ക്രിക്കറ്റ് ടൂർണമെൻ്റിൽ  ജേതാക്കളായിട്ടുണ്ട്

 

Advertisment