ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവക പെരുന്നാൾ കോടിയേറി

New Update
baharin thirunnal

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ ജൂൺ 28 ശനിയാഴ്ച്ച ഭക്ത്യാദര പൂർവ്വം കൊണ്ടാടുന്നു. ഇടവക പെരുന്നാളിന് മുന്നോടിയായി 20/06/2025 വെള്ളിയാഴ്ച്ച വി. കുർബാനയ്ക്ക് ശേഷം ഇടവക വികാരി വെരി. റവ. സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയർത്തി.

Advertisment

 റവ. ഫാ. ജാൻസൺ കുറുമറ്റത്തിൽ, ഡീക്കൻ മാത്യൂസ് ചെറിയാൻ, വൈസ് പ്രസിഡന്റ് ശ്രീ. ബെന്നി പി. മാത്യു, സെക്രട്ടറി ശ്രീ. മനോഷ് കോര, ട്രഷറർ ശ്രീ. ജെൻസൺ ജേക്കബ്, മറ്റ് മാനേജിങ് കമ്മറ്റി ഭാരവാഹികൾ, ഇടവക അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ സന്നിഹിതരായിരുന്നു. ജൂൺ 20 മുതൽ പെരുന്നാൾ ദിനമായ ജൂൺ 28 വരെയുള്ള ദിവസങ്ങളിലെ പ്രധാന പരിപാടികൾ ചുവടെ ചേർക്കുന്നു.
ജൂൺ 25 ബുധൻ - 7:30 മുതൽ
വി. ദൈവ മാതാവിനോടും, വി. ശ്ലീഹാന്മാരോടും ഉള്ള മധ്യസ്ഥ പ്രാർത്ഥന.

ജൂൺ 26 വ്യാഴം - 6:45 pm മുതൽ 9:00 pm വരെ സന്ധ്യാ നമസ്ക്കാരം, ഗാന ശുശ്രൂഷ, ധ്യാനം

ജൂൺ 27 വെള്ളി - 6:45 am പ്രഭാത പ്രാർത്ഥന,
8:00 am വി. കുർബാന

ജൂൺ 27 വെള്ളി  - 6:45 pm മുതൽ 9:00 pm വരെ സന്ധ്യാ നമസ്ക്കാരം, ഗാന ശുശ്രൂഷ, ധ്യാനം

ജൂൺ 28 ശനി - 6:30 pm സന്ധ്യാ നമസ്ക്കാരം
7:30 pm വി. മൂന്നിന്മേൽ കുർബാന
ആശിർവാദം,
നേർച്ച
കൊടിയിറക്ക്‌
എന്നിങ്ങനെ ആയിരിക്കും പെരുന്നാൾ ദിനങ്ങളിലെ ക്രമീകരണങ്ങൾ എന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.