കരുനാഗപ്പള്ളി : മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ കുടുംബ അംഗങ്ങൾ ഗാന്ധിഭവൻ സന്ദർശിക്കുകയും... ഒരു ദിവസം മുഴുവനും ഗാന്ധിഭവനിൽ ചിലവഴിക്കുകയും അവിടുത്തെ അഗതികളുമായി കൂടുതൽ നേരം അടുത്ത പെരുമാറി. അവിടുത്തെ അമ്മമാരുടെ, അച്ഛന്മാരുടെയും, സഹോദരിമാരുടെയും, കൊച്ചു കുഞ്ഞുങ്ങളുടെയും, അവരെ പരിപാലിക്കുന്നവരുടെ സ്നേഹവും,വാത്സല്യവും അവർ തൊട്ടറിഞ്ഞു.
മൈത്രിയുടെ പത്തൊമ്പതാം വാർഷികത്തിന് ഗാന്ധിഭവന് വേണ്ടി പ്രഖ്യാപിച്ച ഒരുലക്ഷം രൂപയുടെ ധനസഹായം മൈത്രിയുടെ പ്രസിഡണ്ട് റഹ്മാൻ മുനമ്പത്തിൽ നിന്നും ഗാന്ധിഭവൻ ചെയർമാൻ ഡോക്ടർ പുനലൂർ സോമരാജൻ ഏറ്റുവാങ്ങി തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഷംനാദ് കരുനാഗപ്പള്ളി, സാദിഖ് കരുനാഗപ്പള്ളി, നസീർ ഖാൻ കരുനാഗപ്പള്ളി, ബാലു കുട്ടൻ, മുനീർ തണ്ടശ്ശേരി, നൗഷാദ് ഫിദ, കമറുദ്ദീൻ തഴവ, ഫസലുദ്ദീൻ, സലിം മാളിയേക്കൽ, സലാഹുദ്ദീൻ അമ്പുവിള, ഹസൻ കുഞ്ഞ് ക്ലാപ്പന, താഹ കോഴിക്കോട്, നിസാമുദ്ദീൻ, റഷീദ് കരുനാഗപ്പള്ളി, എന്നിവർ പ്രസംഗിച്ചു. ഡോക്ടർ പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ചു.