ഫെഡ് ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷo കെ സിറ്റി സൽമാനിയ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു,

New Update
IMG_9849

ബഹ്‌റൈൻ : ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷo, പ്രവാസി കമ്മീഷൻ അംഗം ശ്രീ സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്യും.

Advertisment


 പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡീസ്ന്റെ അധ്യക്ഷതയിൽ ബിഎംസി ഹാളിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു, ഫെഡ് ചെയർമാൻ ശ്രീ ഫ്രാൻസിസ് താരത്ത്, ലേഡീസ് വിംഗ് പ്രസിഡന്റ് നിക്സി ജെഫിൻ,  സെക്രട്ടറി ജിഷ്ന രഞ്ജിത്, വൈസ് പ്രസിഡന്റ്‌ ഡെന്നി ജെയിംസ്,മെമ്പർഷിപ് സെക്രട്ടറി ജയേഷ് ജയൻ, ഓണാഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനർ ആയ ക്ലോഡി ജോഷി എന്നിവർ ഓണ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു സംസാരിച്ചു.

 ഓണാഘോഷം ഒക്ടോബർ10 ന് സൽമാനിയയിലുള്ള കെ സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ സദ്യയോടുകൂടി നടത്തുവാൻ തീരുമാനിച്ചു.


ഓണസദ്യ കോഡിനേറ്റർ ബിനു ശിവൻ, ഗെയിംസ് കോർഡിനേറ്റർ ക്രിസ്റ്റോഫർ, ഐസക്,കൂപ്പൺ കോർഡിനേറ്റർസ് ആയ രഞ്ജിത് രാജു, ജയകൃഷ്ണൻ, കോർ ഗ്രൂപ്പ്‌ അംഗങ്ങളായ ബിനോയ്‌, ജിതേഷ് അജ്മൽ, സുനിൽ തോമസ്, ഹരിദാസ് എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.

Advertisment