ബഹ്റൈനിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബി.എം മുഹമ്മദ് കുഞ്ഞിന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി

New Update
WhatsApp Image 2026-02-10 at 11.52.15 AM

മനാമ: മുന്നര പതിറ്റാണ്ടിൻ്റെ ബഹ്റൈൻ പ്രവാസ ജീവിതം  അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബി.എം മുഹമ്മദ് കുഞ്ഞിന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. വെസ്റ്റ് റിഫ ദിശ സെൻ്ററിലെ നടന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡൻ്റ് സുബൈർ എം.എം, വൈസ് പ്രസിഡൻ്റ് ജമാൽ നദ്‌വി, റിഫ ഏരിയ പ്രസിഡൻ്റ് അബ്ദുശരീഫ് പി.പി, ഇർഷാദ് മോൻ പത്തനാട്, ലത്തീഫ് എന്നിവർ സംസാരിച്ചു. 

Advertisment

മുഹമ്മദ് കുഞ്ഞി തനിക്ക് നൽകിയ ആദരവിന് മറുപടി പ്രസംഗം നടത്തി. അദ്ദേഹത്തിനുള്ള ആദരവ് പ്രസിഡൻ്റ് കൈമാറി. ജന. സെക്രട്ടറി മുഹമ്മദ് മുഹ്‌യുദ്ദീൻ, വൈസ് പ്രസിഡൻ്റ് സഈദ് റമദാൻ നദ്‌വി, അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, യൂത്ത് ഇന്ത്യ parsidant അജ്മൽ ശറഫുദ്ദീൻ, വനിത വിഭാഗം പ്രസിഡൻ്റ് ഫാത്തിമ എം എന്നിവരും സന്നിഹിതരായിരുന്നു.

Advertisment