ദി ഗ്ലോബൽ ഓർഗാനിശേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒർജിൻ ബഹ്‌റൈൻ ചാപ്റ്റർ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് 2025 സംഘടിപ്പിക്കുന്നു

New Update
GOPIO

മനാമ : ഗോപിയോ (GOPIO) ബഹ്‌റൈൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് 2025 സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കായിക പ്രേമികൾക്കും സമൂഹത്തിനും ഈ പരിപാടി ഒരു സുപ്രധാന നാഴികക്കല്ലാണ്.

Advertisment

ജിസിസിയിൽ നിന്നുള്ള 130 പേർ അണ്ടർ 19 ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റിൽ പങ്കെടുക്കു ന്ന തായും അവർ സിംഗിൾസ്, ഡബിൾസ് മത്സരങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഗോപിയോ സ്‌പോർട്‌സ് കൗൺസിൽ മേധാവി  ബിനു പാപ്പച്ചൻ അറിയിച്ചു. ജൂൺ 6 ന് രാവിലെ 8 മണിക്ക് ഇന്ത്യൻ ക്ലബ്ബിലാണ് മത്സരം നടക്കുന്നത്.

എല്ലാ കായിക പ്രേമികളെയും പരുപാടിയിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നതായി  ഗോപിയോ (GOPIO)ബഹ്‌റൈൻ പ്രസിഡന്റ്  ടീന മാത്യു അറിയിച്ചു. പിആർ സെക്രട്ടറി ശ്രീമതി അമീന റഹ്മാൻ സ്പോൺസർമാരുടെ ഉദാരമായ പിന്തുണയ്ക്ക് നന്ദി പറഞ്ഞു.

സ്പോർട്സ് പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹ ഇടപെടൽ വളർത്തുന്നതിനുമുള്ള കൂട്ടായ്മയുടെ പ്രതിബദ്ധത ഗോപിയോ ( GOPIO) സ്പോർട്സ് കൗൺസിൽ മേധാവികളായ ബിനു പാപ്പച്ചനും  ലത വിനോദും ചടങ്ങിൽ വിവരിച്ചു.വൈസ് പ്രസിഡന്റ്  സാമുവൽ പോൾ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.