Advertisment

ബഹ്റൈനിൽ ഐ എസ് പി എഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
G

മനാമ: ആസന്നമായ ഇന്ത്യൻ സ്ക്കൂൾ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ കെ സിറ്റി ബിസിനസ് സെന്ററിൽ ഐ എസ് പി എഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനം ഇന്ത്യൻ സ്കൂൾ രക്ഷിതാവ് ചന്ദ്രൻ നിർവഹിച്ചു. ഇന്ത്യൻ സ്ക്കൂൾ പാരന്റ് ഫോറം കൺവീനർ ശ്രീധരൻ തേറമ്പിലിന്റെ അദ്ധ്യക്ഷതയിലായിരുന്നു ചടങ്ങ്. 

ചടങ്ങിൽ ഐ എസ് പി എഫ് ഫൗണ്ടർ മെമ്പർന്മാരായ ദീപക് മേനോൻ, ചന്ദ്രബോസ്, പ്രവീഷ്, അനിൽ ഐസക്, പ്രമോദ്, ജയശങ്കർ, നിസാർ കുന്ദംകുളത്തിങ്കൽ, ഐ എസ് പി എഫ് പാനൽ സ്ഥാനാർത്ഥികളായ വാണി ചന്ദ്രൻ, ജയ്ഫർ മൈതാനി ഡോ വിശാൽ, പ്രേമങ്ങലത്ത് വിൻസന്റ്, ഇവാനിയോസ് ജോസഫ്, ഷെറിൻ ശൗക്കത്തലി, പൂർണ്ണമ ജഗദീശ് എന്നിവർ പങ്കെടുത്തു. 

 

Advertisment