Advertisment

പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ

author-image
ബഷീര്‍ അമ്പലായി
Updated On
New Update
H

മനാമ : ഭരണകകക്ഷി എം.എൽ.എ തന്നെ പിണറായി വിജയന്റെ നേതൃത്വത്തിലെ സർക്കാരിന്റെ അഴിമതിയും, ആർ.എസ്.എസ് വിധേയത്തവും വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തലസ്ഥാനത്ത് തുടരാൻ ധാർമിക അവകാശമില്ലെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

കഴിഞ്ഞ കാല പിണറായി സർക്കാരിന്റെ ഭരണത്തിലെ മികച്ച നേട്ടം പൊതുപ്രവർത്തകരെ നിശബ്ദരാക്കിയതാണ് എന്നുള്ള എം.എൽ.എ യുടെ വാദം വളരെ ഗൗരവമുള്ളതാണ്.

 തൃശൂർ പൂരം കലക്കൽ കൊണ്ട് ബി.ജെ.പി സീറ്റ് നേടിക്കൊടുക്കുക എന്നുള്ള എ.ഡി.ജി.പി അജിത്കുമാറടക്കമുള്ള പോലീസിലെ ചിലരുടെയും, ബി.ജെ.പിക്കാരുടെയും പങ്ക് ഓരോ നിമിഷവും വ്യക്തമാവുമ്പോഴും, ആ ശ്രമങ്ങൾക്ക് അടക്കം ഒത്താശ ചെയ്തത് പിണറായി സർക്കാർ തന്നെയാണ് എന്നുള്ളതിന്റെ തെളിവാണ് എ.ഡി.ജി.പി അജിത്കുമാറിനെതിരെയടക്കം നടപടികൾ സ്വീകരിക്കാത്തത്.

മുഖ്യമന്ത്രി എല്ലാ നിലയിലും പരാജയമാണെന്ന് ഭരണകക്ഷി എം.എൽ.എ തന്നെ പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയെങ്കിൽ അത് ഒരു തരത്തിലും നാടിന് ഗുണകരമല്ല. 

ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു ജനത്തെ കോമാളിയാക്കാൻ നോക്കാതെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Advertisment