ബഹറിനിൽ തുമ്പക്കുടം അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

New Update
G

മനാമ: തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്റെറിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ജുഫൈർ മാർവിഡാ ടവറിൽ വച്ച് ആഘോഷിച്ചു.

Advertisment

 അത്തപൂക്കളം ഒരുക്കി നിലവിളക്ക് തെളിയിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. കുട്ടികളുടെ വിവിധ ഇനം കലാകായിക മത്സരങ്ങളും മിമിക്സ് പരേഡും അരങ്ങേറി. ബഹ്റിനിലെ മികച്ച ഗായകരുടെ ഗാനമേളയോടൊപ്പം മോൻസിയുടെ നേതൃത്തത്തിൽ അസോസിയേഷൻ അംഗങ്ങളുടെ ഗാനാലാപവും അരങ്ങേറി.

 വിഭവസമൃദ്ധമായ ഓണസദ്യയൊടൊപ്പം പ്രോഗ്രാമിൽ പങ്കെടുത്തഏവർക്കും സമ്മാനങ്ങളും കൈമാറി. ജൊജി കോമാട്ടെത്ത് സ്വാഗതവും വർഗീസ് മോടിയിൽ, പ്രകാശ് കോശി, ജോയി മലയിൽ എന്നിവർ ആശംസകളും നേർന്നു. സെക്രട്ടറി കണ്ണൻ നന്ദിയും പറഞ്ഞു. 

Advertisment