New Update
/sathyam/media/media_files/3VLD9ZTFhD11GzBs9kVf.jpg)
മനാമ: ബഹ്റൈൻ ശുരനാട് കൂട്ടായ്മ അസി. ട്രഷർ ആയിരുന്ന പ്രകാശ് അരവിന്ദിന് യത്രയയപ്പ് നൽകി.
Advertisment
വ്യാഴാഴ്ച വൈകിട്ട് കാലിക്കറ്റ് ഫുഡ് സ്റ്റോർ റെസ്റ്റാറൻ്റിൽ വെച്ച് നടന്ന ചടങ്ങിൽ ശുരനാട് കൂട്ടായ്മ പ്രസിഡൻ്റ ഹരിഷ് നായർ, ജനറൽ സെക്രട്ടറി അൻവർ ശൂരനാട്, രക്ഷാധികാരികളായ ബോസ് ഭാസുരാംഗൻ, ജോർജ് സാമുവൽ, വൈസ് പ്രസിഡന്റ് ഗിരീഷ്, ട്രഷർ ഹരികൃഷ്ണൻ, മീഡിയ കോഡിനേറ്റർ സതീഷ് ചന്ദ്രൻ,
എക്സിക്യൂട്ടീവ് അംഗങ്ങളായ ഷമീർ സലിം, മുകേഷ്, ലേഡീസ് വിങ് കൺവീനർ സുമി ഷമീർ, ലേഡീസ് വിങ്ങ് കോഡിനേറ്റർ പ്രതിഭ അനിൽ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ മോമൻ്റൊ നൽകി ആദരിക്കുകയും യാത്ര മംഗങ്ങളങ്ങൾ നേരുകയും ചെയ്തു.
ബഹ്റൈൻ മലയാളി സമൂഹത്തിൽ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സംഘടനയാണ് ശൂരനാട് കൂട്ടായ്മ.