ബഹ്റൈൻ യുഡിഎഫ് സംയുക്ത മുന്നണി വൻവിജയ പ്രതീക്ഷയിൽ പ്രവർത്തന രംഗത്ത്

New Update
G

മനാമ: സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുമായി ഉണ്ടാക്കിയ ഒത്തു തീർപ്പിനെതിരെയുള്ള വിധിയെഴുത്തായിരിക്കും വയനാട് ലോകസഭ, പാലക്കാട് , ചേലക്കര നിയമ സഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഫലമെന്ന് യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Advertisment

 മലപ്പുറം ജില്ലയെ വർഗീയമായി ചേരി തിരിച്ചു അപമാനിക്കുന്ന പ്രവണതക്കുള്ള ശക്തമായ പ്രതികരണമായിരിക്കും വയനാട്ടിൽ ഉണ്ടാകുക എന്നും പ്രസംഗികർ ചൂണ്ടികാട്ടി.

കൂടാതെ വയനാട് ദുരന്തത്തോട് മുഖം തിരിച്ചു നിന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള വിധിയെഴുത്ത് കൂടിയായിരിക്കും ഈ ഉപതിരഞ്ഞെടുപ്പ് ഫലം എന്നും കൺവെൻഷൻ വിലയിരുത്തി.

ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബഹ്റൈനിലെ കെഎംസിസി, ഒ ഐ സി സി സംയുക്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ ഗ്ലോബൽ ഒ ഐ സി സി അംഗം ബിനു കുന്നന്താനം ഉത്ഘാടനം ചെയ്തു. ദുബായ് കെഎംസിസി നേതാവ് ഇബ്രാഹിം മുറിച്ചാണ്ടി മുഖ്യ പ്രഭാഷണം നടത്തി. 

ബഹ്റൈൻ ഒ ഐ സി സി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷനായിരുന്നു. കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും, അഷ്റഫ് കാട്ടിൽപ്പീടിക നന്ദിയും പറഞ്ഞു.

വില വർധനവിലൂടെയും അഴിമതി നിറഞ്ഞ ഭരണത്തിലൂടെയും ജനങ്ങളെ ദ്രോഹിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണ കൂടങ്ങളുടെ നെറികേടിനെതിരെയും വർഗീയ കൂട്ടുകെട്ടിനെതിരെയുമുള്ള അതിശക്തമായ താക്കീത് നൽകുന്ന ഭൂരിപക്ഷം യു ഡി എഫ് സാരഥികൾക്ക് നൽകി അവരെ വിജയശ്രീലാളിതരാക്കാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു. 

കെഎംസിസി ആക്ടിങ് പ്രസിഡന്റ് സലീം തളങ്കര, ഒഐസിസി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒഐസിസി സംഘടന വിഭാഗം ജനറൽ സെക്രട്ടറി മനു മാത്യു, കെഎംസിസി ട്രഷറർ കെ പി മുസ്തഫ, ഒഐസിസി ട്രഷറർ ലത്തീഫ് ആയഞ്ചേരി, ഗഫൂർ കൈപ്പമംഗലം, കുട്ടൂസ മുണ്ടേരി, അസൈനാർ കളത്തിങൽ, റസാഖ് മൂഴിക്കൽ, ഫൈസൽ കണ്ടീതാഴ, സജിത്ത് വെള്ളികുളങ്ങര (നൗക ബഹ്റൈൻ )

കെഎംസിസി ജില്ലാ നേതാക്കളായ ഇസ്ഹാഖ് കോറോത്ത്, ഇഖ്ബാൽ താനൂർ, ഇൻമാസ് ബാബു, റഷീദ് ആറ്റൂർ ഒഐസിസി വനിത വിഭാഗം പ്രസിഡന്റ് മിനി റോയ്, ഒഐസിസി ജില്ലാ നേതാക്കളായ ജാലീസ് കെ.കെ, റംഷാദ് ഐയ്ലക്കാട്, സൽമാനുൽ ഫാരീസ്, എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

കെഎംസിസി സംസ്ഥാന നേതാക്കളായ ഷഹീർ കാട്ടമ്പള്ളി, എൻ. അബ്ദുൾ അസീസ് ഒഐസിസി നേതാക്കളായസുനിൽ ചെറിയാൻ, സൈദ് എം.എസ്, ജേക്കബ് തേക്ക്തോട്, പ്രദീപ് മേപ്പയൂർ, ജവാദ് വക്കം, നസിം തൊടിയൂർ, ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, സന്തോഷ് കെ നായർ, അലക്സ് മഠത്തിൽ, സിജു പുന്നവേലി, സുരേഷ് പുണ്ടൂർ രജിത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment