Advertisment

ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ വാർഷികാഘോഷം ജനുവരി 10ന്

New Update
H

മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മ ആയ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ നാലാമത് വാർഷികാഘോഷം ജനുവരി 10 ന്.

Advertisment

2025 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും, ക്രിസ്മസ് പുതുവത്സര ആഘോഷവും ജനുവരി 10ന് വൈകുന്നേരം ആറു മുതൽ പതിനൊന്ന് വരെ സെഗയ്യ ബിഎംസി ഹാളിൽ വച്ച് വിവിധതരം കലാപരിപാടികളോടെ അരങ്ങേറും.

പ്രശസ്ത എഴുത്തുകാരനായ ബിജി തോമസ്, പ്രശസ്‌ത പത്രപ്രവർത്തകയായ രാജി ഉണ്ണികൃഷ്‍ണൻ, യുഎൻ ഐബി (ബഹ്‌റൈൻ) ജനറൽ സെക്രട്ടറി ലിതാ മറിയം വർഗ്ഗീസ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. 

സെന്റ് പോൾ മാർത്തോമാ ചർച്ചു വികാരി റവ. മാത്യു ചാക്കോ ക്രിസ്മസ് പുതുവത്സര സന്ദേശം നൽകും. ചടങ്ങിൽ ബഹ്‌റിനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രശസ്‌തർ പങ്കെടുക്കും. 

മ്യൂസിക്കൽ ട്രീറ്റും മറ്റു വിവിധ ഇനം കലാപരിപാടികളും കൂടാതെ ക്രിസ്തുമസ് പുതുവത്സര ആഘോഷ രാവിന്റെ ഭാഗമായി കരോൾ സർവീസും ഉണ്ടായിരിക്കും. ബിബിൻ മാടത്തേത്ത് ആണ് പ്രോഗ്രാം കൺവീനർ.

 

 

Advertisment