മനാമ: സാങ്കേതിക തകരാർ മൂലം പുറപ്പെടാനാകാതെ ബഹ്റൈൻ എയർപോർട്ടിൽ കുടുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്. തിങ്കളാഴ്ച രാവിലെ 10.20 ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ ടയറിനുണ്ടായ പ്രശ്നമാണ് കാരണമെന്നാണ് അറിയിച്ചത്.
രാത്രി 8:20 ന് തന്നെ പുറപ്പെടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും നടന്നിട്ടില്ല. ആവശ്യമുള്ള സ്പെയർപാർട്സ് ഇതുവരെ ഇന്ത്യയിൽ നിന്നും എത്താത്തതാണ് കാരണം.
യാത്രക്കാരെയെല്ലാം സുരക്ഷിതമായി ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുമെന്നാണ് ലഭിച്ച വിവരം.