ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ഘടകം 2026 ലെ കലണ്ടർ വിതരണ ഉത്ഘാടനം കെ.സിറ്റിയിൽ നടന്നു

New Update
WhatsApp Image 2026-02-11 at 6.20.35 PM

മനാമ: ജി എം എഫ് 2026 ലെ കലണ്ടർ വിതരണ ഉത്ഘാടനം മനാമയിൽ ചേർന്ന ഭരണ സമിതിയോഗത്തിൽ ജിസിസി പ്രസിഡൻ്റ് ശ്രീ. ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ ജിസിസി ചെയർമാൻ ശ്രീ. റാഫി പാങ്ങോട് ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ശ്രീ. കാസിംപാടത്ത കായിലിന് കൈമാറ്റം നടത്തി ഉത്ഘാടനം ചെയ്തു.

Advertisment

WhatsApp Image 2026-02-11 at 6.20.37 PM

നിലവിൽ വൈസ് പ്രസിഡൻ്റായിരുന്ന ശ്രീ. നെജീബ് കടലായിയെ പ്രസിഡൻ്റ് സ്ഥാനത്തേക്കും ജിസിസി ഭരണസമിതിയംഗമായ ശ്രീ. അലക്സ് ബേബിയെ ബഹ്‌റൈൻ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് കൂടി ജിഎം എഫ് ജിസിസി കമ്മറ്റി അവരോധിക്കുകയും പുതിയ അംഗത്വ വിതരണവും ചടങ്ങിൽ നടന്നു. ഗൾഫ് മലയാളി ഫെഡറേഷൻ 2026 ലെ ജിസിസി സംഗമം ബഹ്റൈനിൽ വെച്ച് നടക്കുന്നതിൻ്റെ പ്രമേയവും ചടങ്ങിൽ സ്വാഗതം ചെയ്തു.

ജനറൽ സെക്രട്ടറി കാസിംപാടത്ത കായിൽ സ്വാഗതം ചെയ്ത ചടങ്ങിൽ സെമീർ പോട്ടച്ചോല നന്ദിയും അറിയിച്ചു. അജിത് കുമാർ. സത്യൻ പേരാമ്പ്ര. ജാസിം എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. ജിഎം എഫ് ബഹ്റൈൻ വനിതാ വിഭാഗം അംഗങ്ങളും പരിപാടിയിൽ പങ്ക് ചേർന്നു.

GMF

വർഷങ്ങളായി ഗൾഫിൽ വിതരണം നടത്തുന്ന കലണ്ടറിൽ വിവിധ ജിസിസിയിലെ സാമൂഹ്യ പ്രശ്നങ്ങളെ യോജിപ്പിക്കുന്ന ജി എം എഫ് ജിസിസി സാമൂഹ്യ പ്രവർത്തകരുടെ പേരുകളും ബന്ധപ്പെടെണ്ടവിവരങ്ങളും സ്ഥിരമായി കലണ്ടറിൽ കൊടുത്തിട്ടുണ്ട്. കലണ്ടർ ആവശ്യമുള്ളവർക്ക് നേരിട്ട് ഭരണസമിതി അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.

Advertisment