ഹരിഗീതപുരം ബഹ്‌റൈൻ വിഷു, ഈസ്റ്റർ, ഈദ് പരിപാടികൾ സംഘടിപ്പിച്ചു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
indian deligats

മനാമ: ബഹ്‌റൈനിലെ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മ "ഹരിഗീതപുരം ബഹ്‌റൈൻ "ഈ വർഷത്തെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റ് ഹാളിൽ നടന്ന വർണ്ണാഭമായ പരിപാടി മാധ്യമ പ്രവർത്തകനും ഹരിപ്പാട്നിവാസിയും ആയ സോമൻ ബേബിയും, രക്ഷാധികാരി അലക്സ്‌ ബേബിയും ചേർന്ന് ഉദ്ഘാടനം ചെയ്തു .

Advertisment

47940cea-e12b-4133-b269-7c46fb2c5e1f

ഹരിപ്പാട്ടുകാരായ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും,സൗമ്യ അഭിലാഷ് കോറിയോഗ്രാഫി ചെയ്ത പൂജാ ഡാൻസ്, ഒപ്പന,രമ്യ സജിത്ത് കോറിയോഗ്രാഫി ചെയ്ത കോൽക്കളി, സിനിമാറ്റിക് ഡാൻസ്, ഹരിപ്പാട് സുധീഷിന്റെ നേതൃത്വത്തിൽ അരങ്ങേറിയ വിവിധ ഗാനങ്ങളും, വിഷു സദ്യയും, ആരവം അവതരിപ്പിച്ച നാടൻ പാട്ടും, സോപാന സംഗീതവും പരിപാടിയോടാനുബന്ധിച്ചു നടന്നു. 

സംഘടനയിലെ മുതിർന്ന അംഗങ്ങളും, കോർകമ്മറ്റി, പ്രോഗ്രാം കമ്മറ്റി, ഫുഡ്‌ കമ്മറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.കെ. ജി.ജയകുമാർ സ്വാഗതവും, സജിത്ത്. എസ്. പിള്ള നന്ദിയും രേഖപ്പെടുത്തി.ദീപക് തണലും, രമ്യ സജിത്തും പരിപാടികൾ നിയന്ത്രിച്ചു.