ബഹ്റൈനിലെ സാമൂഹികപ്രവർത്തകരുടെ സംഗമവേദിയായി ഹോപ്പിന്റെ പത്താം വാർഷികാഘോഷം മഹത്തരമായി

New Update
hope golden


മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്റിന്റെ പത്താം വാർഷികാഘോഷം ശ്രദ്ധേയമായി. സുബി ഹോംസുമായി സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഇന്ത്യൻ ക്ലബ്ബിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ യു എ ഇ യിലെ സാമൂഹികപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി മുഖ്യ അതിഥിയായി. 

Advertisment

hope golden145

തിരക്കുപിടിച്ച പ്രവാസജീവിതത്തിനിടയിൽ ലാഭേച്ഛയില്ലാതെ ജീവകാരുണ്യപ്രവർത്തനം ചെയ്യുന്ന ഇത്തരം കൂട്ടായ്മകളും വ്യക്തികളും സാധാരണപ്രവാസികൾക്ക് എന്നും ആശ്വാസമാണെന്ന് ഉൽഘാടനപ്രസംഗത്തിൽ അദ്ദേഹം അഭിപ്രയാപ്പെട്ടു. ബഹ്‌റൈനിലെ 'നിരാലംബരുടെ തോഴൻ' എന്നറിയപ്പെട്ടിരുന്ന ചന്ദ്രൻ തിക്കോടി പരിപാടിയിൽ അതിഥിയായി പങ്കെടുത്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് 2019 ഡിസംബറിൽ നാട്ടിലേയ്ക്ക് മടങ്ങിയ ഇദ്ദേഹം ഹോപ്പിന്റെ രക്ഷാധികാരിയും സ്ഥാപക അംഗവുമാണ്. 

hope golden146

സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, കണ്ണൂർ സുബൈർ, ഫ്രാൻസിസ് കൈതാരത്ത്, സുധീർ തിരുനിലത്ത്, ബഷീർ അമ്പലായി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹോപ്പിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്ന സൽമാനിയ ഹോസ്പിറ്റലിലെ നഴ്‌സ്മാരെയും, പുഷപരാജിനെയും ചടങ്ങിൽവച്ച് ആദരിച്ചു. ഡോ: പി വി ചെറിയാൻ, കെ ടി സലിം ഉൾപ്പടെ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും, സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. പ്രോഗ്രാമിന്റെ കോർഡിനേറ്റർ ബോബി പുളിമൂട്ടിൽ നന്ദി അറിയിച്ചു. 

hope golden147

പ്രശസ്‌ത വയലിനിസ്റ്റ് അപർണ്ണ ബാബുവിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ ഷോ പരിപാടിയുടെ ഭാഗമായി നടന്നു. താലിബ് ജാഫർ, അഷ്‌കർ പൂഴിത്തല, സിബിൻ സലിം, മനോജ് സാംബൻ, നിസ്സാർ മാഹി, ജോഷി നെടുവേലിൽ, ഗിരീഷ് പിള്ള, ഷിജു സി പി, അൻസാർ മുഹമ്മദ്,  മുജീബ് റഹ്മാൻ, റംഷാദ് എ കെ, ഷാജി എളമ്പിലായി, സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, റോണി ഡൊമിനിക്ക്, ശ്യാംജിത് കമാൽ, വിപീഷ് പിള്ള, അജിത് കുമാർ, പ്രശാന്ത് ഗോപി, സുജീഷ് ബാബു, ബിജോ തോമസ്, ഷാജി മൂതല എന്നിവർ അംഗങ്ങളായ വിവിധ കമ്മറ്റികൾ പരിപാടിയുടെ നടത്തിപ്പിനായി പ്രവർത്തിച്ചു.