ഐ.വൈ.സി.സി ബഹ്‌റൈൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ

New Update
Iycc

മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുഡിഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് ആഹ്വാനം ചെയ്ത് കൊണ്ട് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ ജൂൺ 14 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് നടക്കും.

Advertisment

 ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡൻ്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന കൺവെൻഷനിൽ ബഹ്‌റൈനിലെ യുഡിഫ് സംഘടന സംവിധാനത്തിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർ സംബന്ധിക്കും.


ഗുദൈബിയ സ്ട്രീറ്റ് വോക്ക് ഫാമിലി റെസ്റ്റോറന്റ് ഹാളിൽ വെച്ച് ചേരുന്ന കൺവെൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് അറിയിച്ചു.