ഐ.വൈ.സി.സി ബഹ്റൈൻ കൃപേഷ് ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു

New Update
b3b8e780-4be9-4ea9-a66a-0fb6c50aa025

ബഹ്റൈൻ: സി പി എം ക്രൂരതയുടെ ഇരകളായ കൃപേഷിന്റെയും ശരത്ത് ലാലിൻ്റെയും രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച്  ഐ.വൈ.സി.സി ബഹ്‌റൈൻ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും  സൽമാനിയ കെസിഎ  ഹാളിൽ സംഘടിപ്പിച്ചു.  ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അധ്യക്ഷത വഹിച്ചു.

Advertisment

നാടിനെ നടുക്കിയ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരത ചർച്ചയായ യോഗത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ യു കെ അനിൽകുമാർ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ്ജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

 ദേശീയ കോർ കമ്മറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

 രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം യോഗത്തിൽ ഉയർന്നു വന്നു. ഐ.വൈ.സി.സി ദേശീയ ജനറൽ സെക്രട്ടറി സലിം അബുത്വാലിബ് ചടങ്ങിന് സ്വാഗതവും, ട്രഷറർ ഷഫീക് സൈഫുദ്ധീൻ നന്ദിയും രേഖപ്പെടുത്തി

Advertisment