ഐ.വൈ.സി.സി ബഹ്‌റൈൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

New Update
84195166-453a-4e5b-87e5-6ca530f5fe3e

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് സൽമാനിയ കെ.സി.എ ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.

Advertisment

 ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ റിച്ചി കളത്തുരേത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി സലിം അബുതാലിബ് സ്വാഗതം ആശംസിച്ചു.

സയീദ് റമദാൻ നദ്‌വി, ബഹറിൻ മലയാളി സി.എസ്.ഐ ഇടവക വികാരി റവ. ഫാദർ മാത്യൂസ് ഡേവിഡ് എന്നിവർ ചടങ്ങിൽ റമദാൻ സന്ദേശങ്ങൾ നൽകി.

598df928-3fdc-4c98-aaf2-1ac205d93717

 പ്രമുഖ മാധ്യമപ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. ഫൈസൽ, ഡോ. ബാബു രാമചന്ദ്രൻ, കെ.എം.സി.സി സെക്രട്ടറി ഷംസുദ്ധീൻ വെള്ളിക്കുളങ്ങര, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, അജയ് കൃഷ്ണ പിള്ള, പ്രതിഭാ പ്രസിഡൻ്റ് ബിനു മണ്ണിൽ, എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ, കെ കരുണാകരൻ സ്റ്റഡി സെൻറർ ജി സി സി കോർഡിനേറ്റർ  ബഷീർ അമ്പലായി, ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, നൗക പ്രസിഡൻ്റ് സജിത്ത് വെള്ളിക്കുളങ്ങര, കെ സി എ സെക്രട്ടറി ബിനു ക്രിസ്റ്റി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിന് ഐ.വൈ.സി.സി ദേശീയ ട്രഷറർ ഷഫീക് സൈഫുദ്ധീൻ നന്ദി രേഖപ്പെടുത്തി. സ്ത്രീകളും, കുട്ടികളുമുൾപ്പെടെ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി പ്രവർത്തകരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

Advertisment