ബഹ്റൈൻ : ബഹ്റൈനിലെ കായംകുളത്തു ക്കാരുടെ പ്രദേശിക കൂട്ടായ്മയായ കായംകുളം പ്രവാസി കൂട്ടായ്മയുടെ "കെ പി കെ ബി സൗഹൃദ സംഗമം 2025" മെയ് 30 വെള്ളിയാഴ്ച രാത്രി 7 മണിക്ക് സൽമാനിയയിലെ കലവറ പാർട്ടി ഹാളിൽ വെച്ച് നടത്തുന്നതിനു തീ രുമാനിച്ചിരിക്കുന്നു
കായംകുളം പ്രദേശത്തെ ആളുകൾക്ക് ഒത്തുചേരാനും, അവരുടെ കല സാംസ്കാരിക ബന്ധങ്ങൾ ആഘോഷിക്കു വാനും , ഒരു മികച്ച അവസരം ആയിരിക്കുമെന്ന് പ്രസിഡൻറ് അനിൽ ഐസക്
ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.
ജന്മനാട്ടിൽ നിന്ന് അകലെ താമസിക്കുന്ന ആളുകൾക്കിടയിൽ സാംസ്കാരിക ബന്ധം നിലനിർത്തുന്നതിനും സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടിയും നടത്തുന്ന ഈ പ്രോഗ്രാമിൽ ഈ കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കൂട്ടായിമയിലെ കുട്ടികളെ
"KPKB വിദ്യാരത്ന അവാർഡ് 2025 "നൽകി ആദരിക്കുവാനും തീരുമാനിച്ചു. അതോടൊപ്പം
ബഹ്റൈൻ മീഡിയസിറ്റിയുടെ നേതൃത്വത്തിൽ എടത്തൊടി ഫിലിംസ്
ജിസിസി യിൽ ആദ്യമായി ബഹ്റൈനിൽ ചിത്രീകരിച്ച ആദ്യ ആന്തോളജി സിനിമയായ ഷെൽട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 3D സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമായ "സ്റ്റാർസ് ഇൻ ദി ഡാർക്നസ്", ഇതിലേ സംവിധായകരെ KPKB ആദരിക്കും.
കൂട്ടയ്മ ഈ വർഷം മുതൽ കല കായിക മേഖലയെ ഏറ്റവും നന്നായി സപ്പോർട്ട് ചെയ്യുന്ന വ്യക്തിക്കൾക്ക് (മോസ്റ്റ് മോട്ടിവേഷണൽ ഐക്കൻ ഓഫ് ദി ഇയർ അവാർഡ് ) " സുവർണ്ണ ലൈഫ് ലൈൻ അവാർഡ്" കൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ വർഷം ആദ്യമായി അവാർഡിന് അർഹമായതു ഇടതൊടി ഫിലിം പ്രോഡക്ഷൻ മേധാവി, ഇടത്തോടി ഭാസ്കരൻ അവർകൾ ആണ്.
ചടങ്ങിന്റെ ഉദ്ഘാടന കർമ്മം ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ നിർവഹിക്കും. ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് സാമൂഹിക പ്രവർത്തകനായ കെ.ടി സലീം, ഡോ:അതുല്യ ഉണ്ണികൃഷ്ണൻ, എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.
തുടർന്നു കൂട്ടയിമായിലെ കുട്ടികളുടെ കലാപരിപാടികളും,ടീം തരംഗ് മ്യൂസിക്കൽ ബൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോ ഉണ്ടായിരിക്കുന്നതാണ്.
പ്രോഗ്രാം നല്ല നിലയിൽ നടത്തുന്നതിനായി എല്ലാവരുടെയും അകമഴിഞ്ഞ സപ്പോർട്ട് ഉണ്ടാവണമെന്ന്, പ്രോഗ്രാം കമ്മിറ്റി കൺവിനെർ അനസ് രഹീം,(33874100) സഹ കൺവിനർ അതുൽ (33982369)എന്നിവർ അറിയിച്ചു.
കായംകുളം പ്രവാസി കൂട്ടായ്മയിൽ അംഗങ്ങളാകാ താല്പര്യമുളള കായംകുളത്തുകാർ മെമ്പർഷിപ്പ് സെക്രട്ടറി, അനൂപ് ശ്രീരാഗ്(3598 5244)എന്ന നമ്പറിൽ ബന്ധപെടുക.