കെ സി എ - ബി എഫ് സി റമദാൻ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് ഫെബ്രുവരി 26 ന് ആരംഭിക്കും

New Update
kca bsf

ബഹ്‌റൈൻ : കെ സി എ - ബി  എഫ്  സി  റമദാൻ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2026
ഫെബ്രുവരി 26  മുതൽ ആരംഭിക്കും. സ്‌പോർട്‌സ് സെക്രട്ടറി  നിക്സൺ  വർഗീസ്,  ടൂർണമെൻറ് കൺവീനർ  ആൻറ്റൊ  ജോസഫ്, ജോയിന്റ് കൺവീനർസ്  ജോർജ്  സെബാസ്റ്റ്യൻ, ജിതിൻ  ജോസ്, ജോയൽ ജോസ്,  ടീം കോർഡിനേറ്റർസ് യാസ്സർ, ഗ്രൗണ്ട് കോഓർഡിനേറ്റർസ്  ജിൻസ്  ജോസഫ്,  ജോബി ജോർജ്,  റോയ് ജോസഫ്,  റോയ് സി ആന്റണി എന്നിവരുടെ നേതുത്വത്തിലുള്ള സംഘാടക സമിതിയാകും ടൂർണമെന്റ് നിയന്ത്രിക്കുക.

Advertisment

സെഗ്‍യ്യയിലെ കെ സി എഗ്രൗണ്ടിൽ രാത്രി 7മണിമുതൽ ആണ് ടൂർണമെൻറ്  സംഘടിപ്പിക്കുകയെന്നു ഭാരവാഹികൾ അറിയിച്ചു . 5 ഓവർ സോഫ്റ്റ്ബോൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ  രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 25 /- ബിഡി   ആണ്, ഓരോ ടീമിനും 6+3 കളിക്കാരെ രജിസ്റ്റർ ചെയ്യാം.

വിജയികൾക്ക്  300 ഡോളർ ക്യാഷ് പ്രൈസും  വിന്നേഴ്സ് ട്രോഫിയും  രണ്ടാം സ്ഥാനക്കാർക്ക്  150 ഡോളർ  ക്യാഷ് പ്രൈസും  റണ്ണർ-അപ്പ് ട്രോഫിയും സമ്മാനിക്കും.   കൂടാതെ മാൻ ഓഫ് ദി ഫൈനൽ മാച്ച്, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ബാറ്റർ തുടങ്ങിയ വ്യക്തിഗത അവാർഡുകളും നൽകും.  

മുൻ വർഷങ്ങളിലെ പോലെ, ഈ ടൂർണമെൻ്റിൽ 20 ലധികം ടീമുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു ഭാരവാഹികൾ പറഞ്ഞു ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചു ലീഗ് അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക.

വിശദ വിവരങ്ങൾക്കും, രെജിസ്ട്രേഷനും ടൂർണമെൻറ് കൺവീനർ  ആൻറ്റൊ  ജോസഫ് (മൊബൈൽ: 39719888) , സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്   (മൊബൈൽ: 39790112) എന്നിവരുമായി ബന്ധപെടുക

Advertisment