പവിഴദ്വീപിലെ കോഴിക്കോട്ടുകാർ " കാലിക്കറ്റ്‌ വൈബ്സ് " സംഘടിപ്പിച്ചു

New Update
INAUGURATION

മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ( കാലിക്കറ്റ്‌ കമ്മ്യൂണിറ്റി ബഹ്‌റൈൻ) പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർക്കാർക്കായി "കാലിക്കറ്റ്‌ വൈബ്സ്" എന്ന പേരിൽ മനാമ ഗാർഡനിൽ വെച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു.

Advertisment

ഒന്നിച്ചിരുന്നും, തമാശകൾ പറഞ്ഞും, പാട്ട് പാടിയും നൃത്തം ചെയ്തും ഒത്തുചേരൽ വർണാഭമായി. കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച  നിരവധി  വിനോദ മത്സരങ്ങളും "കാലിക്കറ്റ്‌ വൈബ്സ് " എന്ന പേരിൽ ഒരുക്കിയ വ്യത്യസ്തമായ സായാഹ്നത്തിന് മാറ്റുകൂട്ടി.


പവിഴദ്വീപിലെ കോഴിക്കോട്ടുകാരായ നിരവധി പേർ " കാലിക്കറ്റ്‌ വൈബ്സ് " ൽ പങ്കെടുത്തു.
പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ രക്ഷാധികാരി കെ. ജനാർദ്ദനൻ " കാലിക്കറ്റ്‌ വൈബ്സ് " ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത്  അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ

ജനറൽ സെക്രട്ടറി പ്രജി ചേവായൂർ സ്വാഗതവും, ട്രഷറർ മുസ്തഫ കുന്നുമ്മൽ നന്ദിയും  പ്രകാശിപ്പിച്ചു. പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം " കാലിക്കറ്റ്‌ വൈബ്സ്" ന്  നേതൃത്വം നൽകി.