/sathyam/media/media_files/2026/02/23/vot-gv-2026-02-23-16-07-51.jpg)
മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം –ബഹ്‌റൈൻ ഫോറം (VOT)യുടെ ആഭിമുഖ്യത്തിൽ, അന്താരാഷ്ട്ര മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി, ഓൺലൈൻ ക്വിസ് മത്സരം “ഭാഷാഘോഷം – സീസൺ 1” ഫെബ്രുവരി 21 ന് വിജയകരമായി സംഘടിപ്പിച്ചു.
മാതൃഭാഷയുടെ മഹത്വവും ഭാഷാസ്നേഹവും ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വിവിധ പ്രായവിഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ ആവേശത്തോടെ പങ്കെടുത്തു. ഭാഷയുടെ ചരിത്രം, സാഹിത്യം, സംസ്കാരം തുടങ്ങിയ മേഖലകളെ ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങൾ.
പരിപാടി വിജയകരമായി സംഘടിപ്പിച്ചതിൽ സന്തോഷം രേഖപ്പെടുത്തി VOT പ്രസിഡന്റ് സിബി കുര്യൻ തോമസ്, ജനറൽ സെക്രട്ടറി വിനീഷ് ശിവദാസൻ എന്നിവർ എല്ലാ മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ നേർന്നു.
മത്സരത്തിന്റെ രൂപകല്പനയും ഏകോപനവും VOT വൈസ് പ്രസിഡന്റ് & മീഡിയ സെൽ കൺവീനർ ആനന്ദ് വേണുഗോപാൽ നായർ നിർവഹിച്ചു.
ഭാഷയും അറിവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഭാവിയിലും തുടർച്ചയായി നടത്തുമെന്ന് VOT ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us