മൈത്രി ബഹ്റൈൻ മെയ്ദിനം ആഘോഷിച്ചു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
MYTHRI BAHARIN

ബഹ്റൈൻ : മെയ്ദിനത്തിൽ അക്കറിലുള്ള ഒരു തൊഴിലാളിക്യാമ്പിൽ  ഫ്രൂട്സ് കിറ്റ് വിതരണം ചെയ്തുകൊണ്ട് അവരോടൊപ്പം മെയ്ദിനം  ആഘോഷിച്ചു. 

Advertisment

പ്രസിഡന്റ് സലിം തയ്യിലിന്റെ നേതൃത്തത്തിൽ ചാരിറ്റി കൺവീനർ അൻവർ ശൂരനാട് കിറ്റുകളുടെ വിതരണോത്ഘാടനം നിർവഹിച്ചു. സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും  വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോ ഓർഡിനേറ്റർ സുനിൽ ബാബു, മെമ്പർഷിപ്പ് കൺവീനർ അബ്ദുൾ സലിം എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു .

എക്സിക്യൂട്ടീവ് അംഗങ്ങളായ   ജോയിന്റ് സെക്രട്ടറി ഷബീർ അലി, റജബുദ്ദീൻ , അജാസ് മഞ്ഞപ്പാറ, അൻസാർ തേവലക്കര,മീഡിയ കൺവീനർ ഫരീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ട്രഷർ അബ്ദുൽ ബാരി നന്ദി പറഞ്ഞു.