Advertisment

ഉന്നത വിജയം കരസ്ഥമാക്കിയ സഹദ് അബ്ദുൽ സലിമിനെ അനുമോദിച്ച് മൈത്രി ബഹ്റൈൻ

New Update
mithri baharin

ബഹ്റൈൻ: എം കോം ആൻഡ് പിജി ഡിപ്ലോമ ഇൻ ഇന്റർനാഷനൽ ബസ്സിനെസ് ഓപ്പറേഷനിൽ ഉന്നത വിജയം കരസ്ഥമാക്കിയ സഹദ് അബ്ദുൽ സലിമിനെ  മൈത്രി ബഹ്റൈൻ അനുമോദിച്ചു. 

Advertisment

വാർഷിക പൊതുയോഗത്തിൽ വച്ച് മൈത്രി രക്ഷാധികാരികൂടിയായ സയ്യിദ് റമദാൻ നദ്‌വി മൊമെന്റോ നൽകി.  ചടങ്ങിൽ മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അദ്ധ്യക്ഷൻ  ആയിരുന്നു. മൈത്രി ബഹ്റൈൻ വൈസ് പ്രസിഡന്റ് സലിം തയ്യിലിന്റെ മകനാണ് സഹദ്. 


മൈത്രി ജോയിന്റ് സെക്രട്ടറി സക്കിർഹുസൈൻ, ചീഫ് കോഓർഡിനേറ്റർ നവാസ് കുണ്ടറ, ചാരിറ്റി കൺവീനർ ഷിബു ബഷീർ 

എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ  അനസ് കരുനാഗപ്പള്ളി, ഷാജഹാൻ, അൻവർ ശൂരനാട്, രാജബുദ്ദീൻ, ഷാജഹാൻ, ധൻജീബ് സലാം, ഷിജു ഏഴംകുളം ,ഷഫീക്ക് എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

മൈത്രി ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും മൈത്രി ട്രെഷർ അബ്ദുൾബാരി നന്ദി യും പറഞ്ഞു.

Advertisment