ആശ്രിതർക്കു ആശ്വാസമായി മൈത്രി ബഹ്‌റൈന്റെ ‘കനിവ്’ വിധവ സഹായ പദ്ധതി

New Update
070138d4-5e4b-42b7-afbf-a8ed914ebbb5

ബഹ്‌റൈൻ: സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന മൈത്രി ബഹ്‌റൈൻ സംഘടനയുടെ നേതൃത്വത്തിൽ  നിരാലംബരായ വിധവ സഹോദരിമാർക്ക് ആശ്വാസമായി ‘കനിവ്’ വിധവ സഹായ പദ്ധതി ആരംഭിച്ചു. റമളാൻ മാസത്തോടനുബന്ധിച്ച് ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ 31 പേർക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു.

Advertisment

മൈത്രി അംഗങ്ങളുടെയോ അവരുടെ ബന്ധുക്കളുടെയോ ഇടയിൽ ഉള്ള അർഹതപ്പെട്ട വിധവകളെ കണ്ടെത്തി സഹായം നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംഘടനയുടെ സാമ്പത്തിക സാഹചര്യം അനുസരിച്ച് തുടർന്നുള്ള മാസങ്ങളിലും സ്ഥിരമായ സഹായം നൽകുന്നതായി ഭാരവാഹികൾ അറിയിച്ചു

Advertisment