New Update
/sathyam/media/media_files/5hB2IpSUwg830xI39p8T.jpg)
മനാമ: മലപ്പുറം സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചേവായൂര്‍ റിജോഷ് ചീറക്കോട (36) ആണ് മരിച്ചത്. ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്ത് വച്ചാണ് ഹൃദയാഘാതമുണ്ടായത്.
Advertisment
മൂന്ന് മാസം മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. പിതാവ്: രവീന്ദ്രന്‍. മാതാവ്: ശോഭന. ഭാര്യ: അഞ്ജു. മകള്‍: ധന്‍ശിക.