കെ.പി.എഫ് ബഹ്റൈൻ ലേഡീസ് വിംഗ് സംഘടിപ്പിച്ച മീൽ ഓഫ് കെയർ പ്രോഗ്രാം ശ്രദ്ധേയമായി

New Update
WhatsApp Image 2026-02-08 at 12.17.57 PM

മനാമ: കോഴിക്കോട് ജില്ലാ  പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) ലേഡീസ് വിംഗ് സംഘടിപ്പിച്ച മീൽ ഓഫ് കെയർ  പ്രോഗ്രാം ശ്രദ്ധേയമായി . മനാമ സെട്രൽ മാർക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ബിരിയാണി കിറ്റ് വിതരണത്തിൽ നിരവധി തൊഴിലാളികൾക്ക് ബിരിയാണി നല്കുകയുണ്ടായി.  

Advertisment

ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂപിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനത്തിന്  ജോയ്ൻ്റ് കൺവീനർ അഞ്ജലി സുജീഷ്, ലേഡീസ് വിംഗ് പ്രവർത്തകരായ സംഗീത റോഷിൽ,പ്രജില പ്രജീഷ്, ശ്രീലത ഷാജി എന്നിവർ പങ്കെടുത്തു.

ലേഡീസ് വിംഗ് പ്രവർത്തകർ വീട്ടിൽ പാചകം ചെയ്ത ബിരിയാണി കിറ്റ് വിതരണത്തിൽ ആക്ടിങ് പ്രസിഡണ്ട് ഷാജി പുതുക്കുടി, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ജോയ്ൻ്റ് ട്രഷറർ സുജീഷ് മാടായി, രക്ഷാധികാരി ജമാൽ കുറ്റിക്കാട്ടിൽ എന്നിവരും എക്സിക്യുട്ടീവ് മെമ്പർമാരും സഹായവുമായി പരിപാടിയിൽ പങ്കെടുത്തു.

Advertisment