New Update
/sathyam/media/media_files/2025/05/04/ofms2JkQBFcb64qdEOdi.jpeg)
മനാമ: കൊല്ലം കൊട്ടാരക്കര കോക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ നായർ (62) ബഹ്‌റൈനിൽ നിര്യാതനായി. സഹ്‌ല ബുക്‌വയിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisment
ഇദ്ദേഹം ഇരുപത് വർഷങ്ങളായി ബഹ്‌റൈൻ പ്രവാസിയാണ്. ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ ഭാര്യയും രണ്ട് മക്കളുമുണ്ട്.
മൃതദേഹം സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.