New Update
/sathyam/media/media_files/2026/01/07/64903ed0-494f-4d8b-8e8a-95426a67219a-2026-01-07-14-42-44.jpg)
മനാമ: പടവ് കുടുംബവേദി എല്ലാ വർഷവും ശൈത്യകാലത്തു സം ഘടിപ്പിക്കാറുള്ള വിന്റർ ക്യാമ്പ് സഖീർ ടെൻറ് ഏരിയയിൽ നടന്നു. പകലും രാത്രിയുമായി നടന്ന ക്യാമ്പ് പടവ് കുടുംബവേ ദി അംഗങ്ങൾക്ക് ഹൃദ്യാനുഭവമാ യി. ക്യാമ്പിൽ കുട്ടികൾക്കും മു തിർന്നവർക്കുമുള്ള വിവിധ മത്സ രങ്ങളും കലാപരിപാടികളും നട ന്നു.
Advertisment
ക്യാമ്പ് പടവ് രക്ഷാധികാരി ഉമ്മർ പാനായിക്കുളം ഉൽഘാടനം ചെയ്തു. പടവ് പ്രസിഡൻറ് സുനിൽ ബാബു അധ്യക്ഷൻ ആയിരുന്നു. ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതവും റസിൻഖാൻ നന്ദിയും പറഞ്ഞു. സഹൽ തൊടുപുഴ, ഹക്കീം പാലക്കാട് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ നൗഷാദ് മന്നപ്പാറ, സഗീർ ആലുവ,സജിമോൻ, സലിം തയ്യൽ,നബീൽ, മണികണ്ഠൻ , സക്കീർ ഹുസൈൻ, അൻവർ ഷൂരനാട്, അബ്ദുൽ സലീം, അജാസ്, അനസ്, എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us