ബഹ്റൈനിൽ പാപ്പ സ്വപ്നഭവനം സുവർണം 2025മെഗാ മ്യൂസിക്കൽ ഇവന്റ് ആർട്ടിസ്റ്റുകളെ എയർപോർട്ടിൽ സ്വീകരിച്ചു

New Update
pop gayakan

മനാമ: ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ  ബിഎംസി യുടെ സഹകരണത്തോടെ 2025 മെയ് 1 വ്യാഴ്ച വൈകിട്ട് 6 മണി മുതൽ 11മണി വരെ  സൽമാബാദ് ഗൾഫ് എയർ ക്ലബിൽവച്ച് നടത്തുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് സുവർണ്ണം 2025 എന്ന നാമത്തിൽ പങ്കെടുക്കുവാനായി  ബഹറിനിൽ എത്തിച്ചേർന്ന രഞ്ജിനി ജോസ്, ഭാഗ്യരാജ് ആൻഡ് ബാൻഡ് ഓർക്കസ്ട്ര  ടീമിനെ ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരിച്ചു. കൂടാതെ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന കെ യു ജനീഷ് കുമാർ എംഎൽഎയും ഇന്ന് എത്തിച്ചേരും 

Advertisment

പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (പാപ്പ) ബഹ്‌റൈനിലെ പ്രവാസികളുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയിൽ ഒരുക്കുന്ന, ഹൃദയസ്പർശിയായ മെഗാ മ്യൂസിക്കൽ ഈവെന്റ് ആണ് സുവർണം-2025. യൂണികോൺ ഇവന്റ് മാനേജ്മെന്റ് കമ്പനി ടൈറ്റിൽ സ്‌പോൺസറായി പാപ്പ യ്ക്ക് പിന്തുണ നൽകുന്നു.



സുവർണം 2025 എന്ന മഹത്തായ പദ്ധതിയുടെ ഭാഗമായി, ബഹ്‌റൈനിൽ താമസിക്കുന്ന പത്തനംതിട്ട ജില്ലയിലുള്ള ഒരു പ്രവാസിക്ക്, അസോസിയേഷൻ തന്റെ സ്വന്തം നാട്ടിൽ – സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് – ഒരു മനോഹരമായ സ്വപ്നഭവനം നിർമ്മിച്ച് സമ്മാനിക്കുന്നു.

ഈ പ്രോഗ്രാം പ്രവേശനം തികച്ചും സൗജന്യമാണ്!
സംഗീതം, സ സാമൂഹ്യസേവനംഒപ്പം സഹവാസത്തിന്റെ ആഘോഷം – സുവർണം 2025 ലേക്ക് എല്ലാവരെയും  നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുകാര്യം സത്യം ന്യൂസിനോട് പപ്പ ഭാരവാഹികൾ അറിയിച്ചു.