പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം ബഹ്റൈൻ ഘടകം 'പ്രോഗ്രസീവ് പ്രെഫഷണൽ മീറ്റ് 2025' സംഘടിപ്പിക്കുന്നു; ജോൺ ബ്രിട്ടാസ് എം.പി. മുഖ്യാതിഥി

New Update
proffectional meet

മനാമ: ഗൾഫ് മേഖലയിലെ മികച്ച സംഘടനാ സംവിധാനമായ പ്രോഗ്രസീവ് പ്രെഫഷണൽ ഫോറം ബഹ്റൈൻ ചാപ്റ്റർ വിവിധ പദ്ധതികളുടെ ഭാഗമായി പ്രൊഫെഷണൽ വിദ്യാഭ്യാസം നേടി വിദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കായി 

Advertisment

രണ്ടായിരത്തി ഇരുപത്തഞ്ചു മേയ് രണ്ടു വെള്ളിയാഴ്ച 6 മണിയ്ക്ക് ടൂബ്ലി മര്മാരിസ് ലക്ഷ്വറി ഹാളില്‍     പ്രൊഫഷണല്‍സ് മീറ്റും അത്താഴ വിരുന്നും സംഘടിപ്പിക്കുന്നു . പ്രഗത്ഭ പാർലമെന്റേറിയൻ ആയ ജോണ്‍ ബ്രിട്ടാസ് എം.പി യാണ് മുഖ്യാഥിതിയായി പങ്കെടുക്കും. ക്ഷണിയ്ക്കപ്പെട്ടവര്‍ക്കാണ്‌ പ്രവേശനം.സംഘടകർ 
സമാന മനസ്കരായ എല്ലാ മലയാളി പ്രൊഫഷണലുകളുടെയും പിന്തുണയും പങ്കാളിത്തവും അഭ്യര്‍ഥിച്ചു 

ജനറൽ. കൺവീനർ ഷാനവാസ് പി കെ , പ്രസിഡന്റ്. ഇ എ സലിം , ജനറൽ സെക്രട്ടറി ഹരിപ്രകാശ് , ട്രഷറർ റഫീക്ക് അബ്ദുള്ള , ഭാരവാഹികളായ ഷീല മുഹമ്മദ് , എം കെ ശശി , സുഭാഷ് എന്നിവർ പങ്കെടുത്തു

Advertisment