മനാമ: ബഹ്‌റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്‌റൈന്റെ അമ്പതിമൂന്നാമത് ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ബഹ്‌റൈൻ ഭരണാധികാരികൾ പ്രവാസികളോട് കാണിക്കുന്ന സ്നേഹവും കരുതലും ലോകത്തെവിടെയും കാണാൻ കഴിയില്ലെ യോഗത്തിൽ സംസാരിച്ചവർ എടുത്തു പറയുകയുണ്ടായി.
പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കുടിയ യോഗത്തിൽ സെവൻ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, വാർഷിക കമ്മറ്റി ചെയർമാനും സാമൂഹിക പ്രവർത്തകനുമായ മോനി ഓടികണ്ടത്തിൽ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജു ജോർജ്,ഷറഫ് അൽ കുഞ്ഞി,എൻഎസ്എസ് വൈസ് പ്രസിഡണ്ട് അനിൽ യുകെയും
സാമൂഹിക പ്രവർത്തകനായ ഇ.വി രാജീവൻ, മൻഷീർ, എബി തോമസ്, ട്രഷറർ തോമസ് ഫിലിപ്പ് വൈസ് പ്രസിഡണ്ട് എം സി പവിത്രൻ, മണിക്കുട്ടൻ, എന്റർടൈമെന്റ് സെക്രട്ടറി ബൈജു മലപ്പുറം, ജയേഷ് താന്നിക്കൽ, ഗോപാലൻ വി.സി, ജയ്സൺ,വിനോദ് അരൂർ മിനി റോയി എന്നിവരും
മുബീന മൻഷീർ, അൻവർ നിലമ്പൂർ, വിപിൻ മാടത്തേത്, ലിബി ജയ്സൺ, ഇന്ദു രാജേഷ്, അഞ്ജു സന്തോഷ്, രാജേഷ് കുമാർ, റോയ് മാത്യു, സജീവ് പാക്കേയിൽ,അബി കൊല്ലം, മുഫീദ മുനീർ, വിശ്വനാഥൻ, ഷൈജു ഓലഞ്ചേരി,ഷാജു, സാലിഹ ഫൈസൽ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു