ബഹ്റൈനിൽ 'റെഡ് ബലൂൺ' എന്ന ഷോർട്ട് ഫിലിമിന്റെ ട്രയിലർ പ്രകാശനം നടന്നു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
read baloon

മനാമ: കുട്ടി സാറാ എന്റർടൈൻമെന്റ് അണിയിച്ചൊരുക്കുന്ന റെഡ് ബലൂൺ എന്ന ഷോർട്ട് ഫിലിമിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ്ചെയ്തു. വികാസ് സൂര്യ & ലിജിൻ പൊയിൽ എന്നിവർ സംവിധാനം ചെയ്യുന്ന ഈ ചിത്രം പൂർണ്ണമായും ബഹ്‌റൈനിലാണ്‌ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുന്നത്. 

Advertisment

പ്രിയ ലിജിനാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്.സാദിഖ്, കുട്ടി സാറ, ധനേഷ്, ബിസ്റ്റിൻ, ജോസ്ന, രമ്യ ബിനോജ്, സിംല ജാസിം ഖാൻ, പ്രശോബ്, ജെൻസൺ, ജെസ്സി, സൂര്യ, ദീപക് തണൽ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്നു.DOP – ഹാരിസ് എക്കച്ചു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ – ഷാജി പുതുക്കുടി & ഷംന വികാസ് സസ്പെൻസ് ത്രില്ലറായിട്ടാണ് ഇതിലെ ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ജൂൺ 20 ന് ഡാനമാൾ എപ്പിസിലാണ്‌ ഈ ഷോർട് മൂവി റിലീസ് ചെയ്യുന്നത്.